ആർട്ടിക് വൃത്തം
ഭൂമിയിലെ പ്രധാനമായ അഞ്ച് അക്ഷാംശവൃത്തങ്ങളിൽ ഏറ്റവും വടക്കുള്ള സാങ്കല്പിക വൃത്തമാണ് ആർട്ടിക് വൃത്തം (ഇംഗ്ലീഷ്: Arctic Circle). അതായത് ഭൂമദ്ധ്യരേഖയ്ക്ക് വടക്ക് 66°33′ അക്ഷാംശരേഖയാണ് ആർട്ടിക് വൃത്തം എന്ന് അറിയപ്പെടുന്നത്. ആർട്ടിക് വൃത്തത്തിനു വടക്കുള്ള മേഖല ആർട്ടിക് പ്രദേശം എന്ന് അറിയപ്പെടുന്നു.
ആർട്ടിക് വൃത്തത്തിന്റെ സ്ഥാനം സ്ഥിരമല്ല; 2017 ഏപ്രിൽ 27-പ്രകാരം, ആർട്ടിക് വൃത്തം ഭൂമദ്ധ്യരേഖയിൽനിന്നും 66°33′46.7″ വടക്കയി സ്ഥിതിചെയ്യുന്നു. ഇതിന്റെ രേഖാംശം ഭൂമിയുടെ ആക്സിയൽ ടിൽറ്റിനെ ആശ്രയിച്ചിരിക്കുന്നു. 40,000വർഷം കാലയളവിൽ ഇതിൻ 2° എന്ന പരിധിയിൽ സ്ഥാനചലനം ഉണ്ടാകാറുണ്ട്. ചന്ദ്രന്റെ പരിക്രമണം മൂലമുണ്ടാകുന്ന ടൈഡൽ ഫോർസ് കാരണമാണിങ്ങനെ സംഭവിക്കുന്നത്. ഇതിന്റെ പരിണതഫലമായി ആർട്ടിക് വൃത്തത്തിന് ഇപ്പോൾ വർഷത്തിൽ 15 മീ. (49 അടി) എന്ന അളവിൽ വടക്കോട്ട് സ്ഥാനചലനം സംഭവിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യവാസം
തിരുത്തുകകഠിനമായ കാലാവസ്ഥ കാരണം ഏകദേശം 4 ദശലക്ഷം മാത്രമാണ് ആർട്ടിക് പ്രദേശത്തെ ആകെ ജനസംഖ്യ; എങ്കിലും ചില പ്രദേശങ്ങളിൽ ആയിരം വർഷം മുൻപ്തന്നെ ജനവാസം ഉണ്ടായിരുന്നു. ഈ തദ്ദേശീയ ജനവിഭാഗം, ഇന്ന് ആർട്ടിക് ജനസംഖ്യയുടെ ഏകദേശം 10%ത്തോളം വരും.[1]
ഭൂമിശാസ്ത്രം
തിരുത്തുകആർട്ടിക് വൃത്തം കടന്നുപോകുന്ന രാജ്യങ്ങൾ
തിരുത്തുകപ്രൈം മെറിഡിയനിൽ നിന്ന് ആരംഭിച്ച് കിഴക്ക് ദിക്കിലേക്കു പോകുമ്പോൾ ആർട്ടിക് വൃത്തം കടന്നുപോകുന്ന പ്രദേശങ്ങൾ: