ഡേവിസ് കടലിടുക്ക്
(Davis Strait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡേവിഡ് കടലിടുക്ക് (French: Détroit de Davis), ലാബ്രഡോർ കടലിൻറെ വടക്കൻ ശാഖയാണ്. ഇത് മദ്ധ്യ-പടിഞ്ഞാറൻ ഗ്രീൻലാൻറിനും കാനഡയുടെ ബാഫിൻ ദ്വീപിലെ നൂനാവട്ടിനും ഇടയിലാണു സ്ഥിതിചെയ്യുന്നത്. നോർത്ത്‍വെസ്റ്റ് പാസേജിൻറെ അന്വേഷണത്തിലേർപ്പെട്ടിരുന്ന ഇംഗ്ലീഷ് പര്യവേക്ഷകനായിരുന്ന ജോൺ ഡേവിസിൻറെ (1550-1605) പേരിലാണ് ഈ കടലിടുക്ക് അറിയപ്പെടുന്നത്. 1650 കളിൽ കടലിടുക്ക് തിമിംഗലവേട്ടക്കായി ഉപയോഗപ്പെടുത്തിയിരുന്നു.