ആന്റൊണീൻ പ്ലേഗ്
മീസിൽസോ[1] വസൂരിയോ[2] കാരണം പുരാതനകാലത്തുണ്ടായ ഒരു പാൻഡെമിക് ആണ് ആന്റൊണീൻ പ്ലേഗ് (Antonine Plague) എന്നറിയപ്പെടുന്നത്. 165–180 എഡി കാലഘട്ടത്തിലാണ് ഇത് ഉണ്ടായത്.
ആന്റൊണീൻ പ്ലേഗ് | |
---|---|
Disease | Measles or smallpox |
First reported | Seleucia |
ചരിത്രം
തിരുത്തുകസെലൂഷ്യ എന്ന സ്ഥലം 165–66-ലെ ശീതകാലത്ത് റോമൻ പട്ടാളം വളഞ്ഞപ്പോഴാണ് അസുഖം പൊട്ടിപ്പുറപ്പെട്ടത്.[3]ഗോൾ, റൈൻ നദീതീരത്തെ സൈനികക്യാമ്പുകൾ എന്നിവിടങ്ങളിലേയ്ക്കും രോഗം പടർന്നു എന്ന് അമിയാനസ് മാർസെല്ലിനസ് രേഖപ്പെടുത്തിയിട്ടുണ്ട്. യൂട്രോപിയസ് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയത് സാമ്രാജ്യം മുഴുവൻ ധാരാളം പേർ മരിച്ചു എന്നാണ്. [4]
ഗാലൻ ആണ് ഈ അസുഖത്തെപ്പറ്റി ആദ്യം വിവരണം നൽകിയിട്ടുള്ളത്. അതിനാൽ ഈ അസുഖത്തെ പ്ലേഗ് ഓഫ് ഗാലൻ എന്നും വിളിക്കുന്നു. സമീപ പൂർവ്വ പ്രദേശത്തുനിന്നും (Near East) മടങ്ങിവരുന്ന പട്ടാളക്കാരായിരിക്കണം അസുഖം കൊണ്ടുവന്നത്. അൻപതുലക്ഷത്തോളം ആൾക്കാർ ഈ അസുഖം മൂലം മരിക്കുകയുണ്ടായി. രോഗം ബാധിച്ചതിൽ നാലിലൊന്ന് ആൾക്കാർ മരിച്ചുപോയത്രേ. [5]
പേരിനു പിന്നിൽ
തിരുത്തുകഈ അസുഖം ഒരുപക്ഷേ റോമൻ ചക്രവർത്തിയായിരുന്ന ലൂസിയസ് വെറസിന്റെ മരണത്തിനും കാരണമായിരുന്നിരിക്കാം. ഇദ്ദേഹം 169-ലാണ് മരണമടഞ്ഞത്. ഇദ്ദേഹം മാർക്കസ് ഔറീലിയസ് ആന്റോണിയസ് എന്നയാളോടോപ്പം റോമിന്റെ കോ-റീജന്റായിരുന്നു. ആന്റോണിയസിന്റെ കുടുംബനാമമാണ് ഈ പകർച്ചവ്യാധിക്ക് നൽകപ്പെട്ടത്.
ഒൻപതു വർഷങ്ങൾക്കു ശേഷമുണ്ടായ പകർച്ചവ്യാധി
തിരുത്തുകഒൻപതു വർഷങ്ങൾക്കു ശേഷം ഈ പകർച്ച വ്യാധി വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഡയോ കാഷ്യസിന്റെ രേഖയനുസരിച്ച് ഒരു ദിവസം 2,000 പേർ വീതം ഈ അസുഖം കാരണം റോമിൽ മരിക്കുന്നുണ്ടായിരുന്നു. [6] അൻപതു ലക്ഷത്തിലധികം ആൾക്കാർ ഈ അസുഖം മൂലം മരണമടയുകയുണ്ടായി. [7] ചിലയിടങ്ങളിൽ ജനങ്ങളിൽ മൂന്നിലൊന്നും മരണമടഞ്ഞിരുന്നു. റോമർ സൈന്യം ഇതോടെ ഏകദേശം പൂർണ്ണമായി തകർന്നു.[8]
പ്ലേഗ് ഓഫ് സൈപ്രിയൻ
തിരുത്തുകഈ മഹാമാരിയുടെ രണ്ടാം വരവിന്റെ മൂർദ്ധന്യത്തിൽ (പ്ലേഗ് ഓഫ് സൈപ്രിയൻ (251–266)) റോമിൽ 5,000 ആൾക്കാർ ഒരു ദിവസം മരിക്കുന്നുണ്ടായിരുന്നുവത്രേ.
അവലംബം
തിരുത്തുക- ↑ "There is not enough evidence satisfactorily to identify the disease or diseases" concluded J. F. Gilliam in his summary (1961) of the written sources, with inconclusive Greek and Latin inscriptions, two groups of papyri and coinage.
- ↑ H. Haeser's conclusion, in Lehrbuch der Geschichte der Medicin und der epidemischen Krankenheiten III:24–33 (1882), followed by Zinsser 1996.
- ↑ Martin Sicker, (2000). "The Struggle over the Euphrates Frontier". The Pre-Islamic Middle East. (Greenwood) 2000:p.169 ISBN 0-275-96890-1.
- ↑ Eutropius XXXI, 6.24.
- ↑ Past pandemics that ravaged Europe. BBC News, November 7. 2005
- ↑ Dio Cassius, LXXII 14.3-4; his book that would cover the plague under Marcus Aurelius is missing; this later outburst was the greatest of which the historian had knowledge.
- ↑ "Past pandemics that ravaged Europe", BBC News, November 7, 2005
- ↑ Plague in the Ancient World