അമിയാനസ് മാർസേലിനസ്

(Ammianus Marcellinus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.ഡി. 96 മുതൽ 378 വരെയുള്ള റോമാസാമ്രാജ്യചരിത്രം ലത്തീൻ ഭാഷയിൽ എഴുതിയ ചരിത്രകാരനാണ് അമിയാനസ് മാർസേലിനസ്. നെർവയുടെ സിംഹാസനാരോഹണം മുതൽ വാലെൻസിന്റെ (328-378) ചരമംവരെയുള്ള കാലഘട്ടമാണ് ഇദ്ദേഹം തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നത്. അന്ത്യോഖ്യയിലെ ഒരു കുലീനകുടുംബത്തിൽ അമിയാനസ് ജനിച്ചു. ബാല്യത്തിൽ തന്നെ സൈന്യസേവനത്തിൽ ഏർപ്പെട്ടു. പല യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 371-ഓടുകൂടി റോമിൽ സ്ഥിരതാമസമാക്കി. യുദ്ധത്തിനു പോയപ്പോൾ പരിചയപ്പെട്ട ജനതകളുടെ ഭാഷ, വേഷം, ജീവിതരീതി, ആ രാജ്യങ്ങളിലെ ഭൂപ്രകൃതി എന്നിവ ഇദ്ദേഹം തന്റെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തി. റെറം ജെസ്റ്ററം ലിബ്രി എന്ന ഇദ്ദേഹത്തിന്റെ ലത്തീൻ ചരിത്രകൃതി 31 പുസ്തകങ്ങളായിട്ടാണ് രചിച്ചിട്ടുള്ളതെങ്കിലും അതിൽ എ.ഡി. 353 മുതൽ 378 വരെയുള്ള കാലഘട്ടങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന 18 എണ്ണം മാത്രമേ ലഭിച്ചിട്ടുള്ളു. ഇ.എ. തോംപ്സൺ ദ ഹിസ്റ്റോറിക്കൽ വർക്ക് ഓഫ് അമിയാനസ് മാർസേലിനസ് ഒരു പ്രഖ്യാത ചരിത്രഗ്രന്ഥം ഇദ്ദേഹത്തെപ്പറ്റി രചിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=അമിയാനസ്_മാർസേലിനസ്&oldid=3819233" എന്ന താളിൽനിന്ന് ശേഖരിച്ചത്