പൊള്ള

(Anamirta cocculus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേന്ത്യയിൽ മിക്ക ഇടങ്ങളിലും വളരുന്ന ഒരു മരവള്ളിയാണ് (Woody climber) പൊള്ള (ശാസ്ത്രീയനാമം: Anamirta cocculus). ഇംഗ്ലീഷിൽ ഫിഷ്‌ബറി എന്ന പേരിൽ അറിയപ്പെടുന്നു. കല്ലുനെരന്ത, കരണ്ടക വള്ളി, നഞ്ചിൻ വള്ളി, വള്ളിനെരന്ത, ആനയമൃത് എന്നെല്ലാം പേരുകളുണ്ട്.

പൊള്ള
പൊള്ളയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
A. cocculus
Binomial name
Anamirta cocculus
(L.) Wight & Arn., 1834
Synonyms
  • Anamirta baueriana Endl.
  • Anamirta jucunda Miers
  • Anamirta paniculata Colebr.
  • Anamirta populifolia (DC.) Miers
  • Anamirta racemosa Colebr. ex Steud.
  • Anamirta toxifera Miers
  • Cocculus indicus Royle
  • Cocculus lacunosus DC.
  • Cocculus populifolius DC.
  • Cocculus suberosus DC.
  • Menispermum cocculiferum Stokes
  • Menispermum cocculus L.
  • Menispermum heteroclitum Roxb.
  • Menispermum lacunosum Lam.
  • Menispermum monadelphum Roxb. ex Wight & Arn.
  • Menispermum populifolium Spreng.
  • Tinospora lacunosus Miers

ഹൃദയാകാരത്തിലുള്ള ഇലകളാണ്. അണ്ഡാകൃതിയിലുള്ള ലഘുപത്രങ്ങൾ. കുലകളായി ഉണ്ടാകുന്ന പൂക്കൾക്ക് പച്ചകലർന്ന വെള്ളനിറമായിരിക്കും. ആൺപൂവും പെൺപൂവും പ്രത്യേകം ചെടികളിൽ ഉണ്ടാകുന്നു. ആറു ബാഹ്യദളങ്ങളും സംയുക്ത കേസരതന്ദുക്കളുമുള്ള പുക്കൾക്കു ദളങ്ങളില്ല. പെൺപൂവിൽ ഒൻപതു വന്ധ്യകേസരങ്ങൾ ഉണ്ടായിരിക്കും. ഊർധ്വവർത്തിയായ അണ്ഡാശയമാണ്.

കയ്പ്പുരസമുള്ള ഇതിന്റെ കായുടെ ചാറ് നല്ല ഒരു കൃമിനാശിനിയാണ്. ചെള്ള്, പേൻ മുതലായവയെ നശിപ്പിക്കുവാനും, പഴക്കം ചെന്ന ത്വക്കുരോഗങ്ങളുടെ ചികിത്സയ്ക്കുമായി ഉപയോഗിക്കുന്നു.

വിഷശക്തി

തിരുത്തുക

കന്നുകാലികൾ പൊള്ളയുടെ ഇലകൾ തിന്നുകഴിഞ്ഞാൽ ഒന്നു രണ്ട് മണിക്കൂറിനകംതന്നെ വിഷബാധ കാണും. കാലികളുടെ വായിൽനിന്ന് നുരയും പതയും ഒലിച്ചിറങ്ങും. അനിയന്ത്രിതമായി ശരീരം വിറയ്ക്കും. കണ്ണുചുവന്നു മറിയുക, കിടന്ന് കാലുംതലയും ഇട്ടടിക്കുക , ശ്വാസതടസ്സം ഉണ്ടാവുക എന്നിവ വിഷബാധയുടെ ലക്ഷണങ്ങളാണ്. അനാമിർട്ടിൻ എന്ന ആൽക്കലോയിഡിന്റെ കൂടിയ സാന്നിധ്യമാണ് ചെടിയെ വിഷമയമാക്കുന്നത്.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-29. Retrieved 2013-05-29.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൊള്ള&oldid=3655383" എന്ന താളിൽനിന്ന് ശേഖരിച്ചത്