ആംസ്റ്റർഡാം നഗരം, ന്യൂയോർക്ക്
ആംസ്റ്റർഡാം, അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് മോണ്ട്ഗോമറി കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. കനേഷുമാരി പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 18,620 ആയിരുന്നു. നെതർലാൻഡിലെ ആംസ്റ്റർഡാം നഗരത്തിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
ആംസ്റ്റർഡാം നഗരം, ന്യൂയോർക്ക് | |
---|---|
1922 ൽ നിർമ്മിക്കപ്പെട്ട സാൻഫോർഡ് ക്ലോക്ക് ടവർ. | |
Location within Montgomery County and the state of New York | |
Coordinates: 42°57′N 74°11′W / 42.950°N 74.183°W | |
Country | United States |
State | New York |
County | Montgomery |
Incorporated (village) | 1830 |
Incorporated (city) | 1885 |
• Mayor | Michael Cinquanti (D) |
• City council | Members' List |
• ആകെ | 6.26 ച മൈ (16.21 ച.കി.മീ.) |
• ഭൂമി | 5.87 ച മൈ (15.21 ച.കി.മീ.) |
• ജലം | 0.39 ച മൈ (1.00 ച.കി.മീ.) |
ഉയരം | 361 അടി (110 മീ) |
(2010) | |
• ആകെ | 18,620 |
• കണക്ക് (2019)[2] | 17,766 |
• ജനസാന്ദ്രത | 3,025.54/ച മൈ (1,168.13/ച.കി.മീ.) |
സമയമേഖല | UTC−05 (Eastern (EST)) |
• Summer (DST) | UTC−04 (EDT) |
ZIP code | 12010 |
ഏരിയ കോഡ് | 518 |
FIPS code | 36-02066 |
GNIS feature ID | 0942450 |
വെബ്സൈറ്റ് | City of Amsterdam website |
ആംസ്റ്റർഡാം നഗരത്തിന് വടക്ക്, കിഴക്ക്, പടിഞ്ഞാറ് വശങ്ങൾ ആംസ്റ്റർഡാം എന്ന പേരിൽത്തന്നെയുള്ള ഒരു പട്ടണത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. മൊഹാവ്ക് നദിയുടെ ഇരുകരകളിലുമായി വികസിച്ച ഈ നഗരത്തിന്റെ ഭൂരിഭാഗവും നദിയുടെ വടക്കൻ തീരത്താണ് സ്ഥിതിചെയ്യുന്നത്. തെക്ക് ഭാഗത്തുള്ള പോർട്ട് ജാക്സൺ പ്രദേശവും നഗരത്തിന്റെ ഭാഗമാണ്.
ചരിത്രം
തിരുത്തുകയൂറോപ്യന്മാർ ഈ പ്രദേശത്ത് കുടിയേറ്റം നടത്തുന്നതിന് മുമ്പുള്ള കാലത്ത്, ആംസ്റ്റർഡാം നഗരം ഉൾപ്പെടുന്ന പ്രദേശത്ത് നൂറ്റാണ്ടുകളായി വസിച്ചിരുന്ന ഇറോക്വോയിസ് കോൺഫെഡറസിയിലെ മൊഹാവ്ക് ഗോത്രക്കാർ മൊഹാവ്ക് താഴ്വരയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തങ്ങളുടെ ആധിപത്യം പുലർത്തിയിരുന്നു. അവർ അൽഗോൻക്വിൻ മൊഹിക്കൻ ഗോത്രത്തെ ഹഡ്സൺ നദിയുടെ കിഴക്കുഭാഗത്തേയ്ക്ക് പിന്തള്ളി.
1660 -കളിൽ ഈ പ്രദേശത്ത് എത്തിത്തുടങ്ങിയ ഡച്ച് കുടിയേറ്റക്കാർ, 1664 -ൽ ഷെനെക്ടഡി നഗരം സ്ഥാപിച്ചു. കിഴക്ക് ഹഡ്സൺ നദിയോരത്തുള്ള ആൽബനി കേന്ദ്രമാക്കിയാണ് അവർ താമസിച്ചിരുന്നത്. 1710 ൽ അവർ പിന്നീട് ആംസ്റ്റർഡാം എന്നറിയപ്പെട്ട പ്രദേശത്ത് എത്തി. ആദ്യകാല മില്ലുടമയായ ആൽബർട്ട് വീഡറുടെ പേരിൽ അവർ പുതിയ സമൂഹത്തെ വീഡേഴ്സ് മിൽസ്, വീഡേഴ്സ്ബർഗ് എന്നിങ്ങനെ പേരിട്ടു വിളിച്ചു. 1700-കളുടെ രണ്ടാം ദശകത്തിൽ, സ്കോട്ടിഷ്-ഐറിഷ്, ജർമ്മൻ പാലറ്റിനേറ്റ് കുടിയേറ്റക്കാർ മൊഹാവ്ക് താഴ്വര നിലനിൽക്കുന്ന മേഖലയിൽ എത്തിത്തുടങ്ങിയെങ്കിലും ഏതാനും പേർ മാത്രമേ ആംസ്റ്റർഡാമിൽ സ്ഥിരതാമസമാക്കിയുളളു. കോളനിയിലെ ഗവർണർ 100 പാലറ്റൈൻ ജർമ്മൻ കുടുംബങ്ങൾക്ക് അനുവദിച്ച ഭൂമി പിന്നീട് പടിഞ്ഞാറൻ ന്യൂയോർക്കിലെ ലിറ്റിൽ ഫാൾസ് നഗരം ആയി വികസിക്കുകയും അവിടെ ഫ്രഞ്ച്, തദ്ദേശീയ വംശജരുടെ കടന്നുകയറ്റങ്ങൾക്ക് തടയിടാനുള്ള ഒരു നിഷപക്ഷ മേഖലയായി ഇതിനെ ഉപയോഗപ്പെടുത്താൻ ഇംഗ്ലീഷുകാർ പദ്ധതിയിടുകയും ചെയ്തു.[3]
അമേരിക്കൻ വിപ്ലവ യുദ്ധം ആംസ്റ്റർഡാം മേഖലയിൽ ചെറിയ സ്വാധീനമേ ചെലുത്തിയുള്ളൂ. അവിടെയോ ചുറ്റുമുള്ള മേഖലയിലോ വലിയ യുദ്ധങ്ങളൊന്നുംതന്നെ നടന്നിട്ടില്ല. ജോൺസ്ടൌൺ യുദ്ധം പ്രധാനമായും ബ്രിട്ടീഷ് സൈന്യവും അവരുടെ സഖ്യകക്ഷികളായ തദ്ദേശീയ ഇന്ത്യൻ വംശജർ, പ്രത്യേകിച്ച് ഇറോക്വോയിസ്, നടത്തിയ മിന്നലാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു.
യുദ്ധാനന്തരം മെല്ലെ വളർന്ന ആംസ്റ്റർഡാം പ്രാഥമികമായി നഗരത്തെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന കർഷക സമൂഹങ്ങൾക്ക് ആവശ്യമായ സേവനങ്ങളാണ് നൽകിയത്.[4] ഇപ്പോൾ നിലവിലില്ലാത്ത കോഗ്നാവാഗ പട്ടണത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[5] ആംസ്റ്റർഡാം പട്ടണം സൃഷ്ടിക്കപ്പെട്ടപ്പോൾ, പട്ടണത്തിലെ സർക്കാരിന്റെ ആസ്ഥാനമായി തിരഞ്ഞെടുക്കപ്പെടുന്നതിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നഗരം 1803 -ൽ അതിന്റെ പേര് ആംസ്റ്റർഡാം എന്നാക്കി മാറ്റി.[6]
യുദ്ധാനന്തരം വ്യവസ്ഥാപിത ഭരണകൂടത്തോട് കൂറുള്ള, ശക്തരായ ജോൺസൺ കുടുംബത്തെപ്പോലുള്ള വിശ്വസ്തർ കാനഡയിലേക്ക് പലായനം ചെയ്തു. സർ വില്യം ജോൺസൺ വളരെക്കാലമായി ഈ മേഖലയിലെ ഇന്ത്യൻ വിഷയങ്ങളുടെ ബ്രിട്ടീഷ് ഏജന്റായി പ്രവർത്തിച്ചിരുന്നു. വികസനത്തിനായി മുൻ ഇറോക്വോയിസ് ഭൂമി സംസ്ഥാനം വിറ്റതിനാൽ ന്യൂ ഇംഗ്ലണ്ടിൽ നിന്ന് പുതിയ ഭൂമിയ്ക്കായി ആർത്തിയുള്ള ധാരാളം കുടിയേറ്റക്കാർ എത്തിച്ചേർന്നു.[7] 1830 ഏപ്രിൽ 20 -ന് ആംസ്റ്റർഡാം പട്ടണത്തിന്റെ ഒരു ഭാഗത്തുനിന്ന് ഇത് ഒരു ഗ്രാമമായി സംയോജിപ്പിക്കപ്പെട്ടു.
പ്രധാന ഗതാഗത വികസനങ്ങളാൽ സ്വാധീനിക്കപ്പെട്ട ഗ്രാമത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയുടെ കാലഘട്ടമായിരുന്നു ഇത്. മൊഹാവ്ക് ടേൺപൈക്ക്, ഈറി കനാൽ, താഴ്വരയിലുടനീളമുള്ള റെയിൽവേപ്പാതകളുടെ നിർമ്മാണം എന്നിവ വ്യാപാരത്തെ ഏറെ മെച്ചപ്പെടുത്തി. അഡിറോണ്ടാക്ക്സ് താഴ്‌വരയിൽ നിന്ന് കുത്തനെ താഴേക്ക് ഒഴുകുന്ന തോടുകൾ ഈ പ്രദേശത്ത് മില്ലുകൾ വർദ്ധിച്ചുവരുന്നതിനെ സ്വാധീനിച്ച ഒരു ഘടകമാണ്. ഇവിടെ നിർമ്മിക്കപ്പെട്ട സാധനങ്ങൾ കര, കനാൽ, റെയിൽ എന്നിവ വഴി ഈ മേഖലയിൽ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടു. സാധനങ്ങൾ. വളരുന്ന ഈ ഗ്രാമത്തിൽ ചണയെണ്ണ, ചൂലുകൾ, തുന്നിയ വസ്ത്രങ്ങൾ, ബട്ടണുകൾ, ഇരുമ്പ് സാധനങ്ങൾ എന്നിവ ഉൽപാദിപ്പിക്കപ്പെടുകയും ഇത് ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി മാറുകയും ചെയ്തു. എന്നിരുന്നാലും, പരവതാനികൾക്കായി ഏറ്റവും പ്രസിദ്ധമായിരുന്ന ഇത് ഒടുവിൽ ഐക്യനാടുകളിലെ പരവതാനി, കംബള നിർമ്മാണ കേന്ദ്രമായി മാറി.[8]
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലും ആംസ്റ്റർഡാം നഗരം യൂറോപ്പിൽ നിന്നുള്ളവരുടെ, പ്രത്യേകിച്ച് ഐറിഷ്, ഇറ്റാലിയൻ, പോളിഷ്, ലിത്വാനിയൻ ജനതയുടെ ഒരു കുടിയേറ്റ ലക്ഷ്യസ്ഥാനവും മറ്റുള്ളവർക്ക് ഫാക്ടറി ജോലി കണ്ടെത്താനുള്ള ഒരിടവുമായിരുന്നു.
1865 -ൽ ആംസ്റ്റർഡാമിലെ ജനസംഖ്യ 5,135 ആയിരുന്നു.[9] 1854, 1865, 1875 വർഷങ്ങളിലെ പുതിയ ചാർട്ടറുകൾ ഗ്രാമത്തിന്റെ വലുപ്പം വർദ്ധിപ്പിച്ചു. 1885 -ൽ ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ട ആംസ്റ്റർഡാം; വടക്കോട്ട് റോക്ക്‌ടൺ നഗരത്തിലേയ്ക്ക് കൂട്ടിച്ചേർത്ത് വികസിച്ചതോടൊപ്പം മൊഹാവ്ക് നദിയുടെ തെക്ക് വശത്തുള്ള പഴയ പോർട്ട് ജാക്സൺ ഗ്രാമം നഗരത്തിന്റെ അഞ്ചാം വാർഡായി കൂട്ടിച്ചേർക്കുകയും ചെയ്തു. 1920 ആയപ്പോഴേക്കും നഗരത്തിലെ ജനസംഖ്യ 33,524 ആയി വർദ്ധിച്ചു.
മഹാമാന്ദ്യകാലത്ത് ഈ പ്രദേശത്തെ മില്ലുകൾ ഉത്പാദനം മന്ദഗതിയിലാക്കിയെങ്കിലും അടച്ചുപൂട്ടിയില്ല. ഈ നഗരം കാര്യമായ പ്രശ്നങ്ങളില്ലാതെ രണ്ട് ലോക മഹായുദ്ധങ്ങളെയും അതിജീവിച്ചു. എന്നിരുന്നാലും, രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുപിന്നാലെ, തൊഴിൽ ചെലവും നികുതിയും കുറവായിരുന്നതിനാൽ ഉൽപ്പാദനം പൊതുവെ തെക്കൻ അമേരിക്കയിലേക്ക് നീങ്ങാൻ തുടങ്ങി. ആംസ്റ്റർഡാമിലെ മില്ലുകളും അവരുടെ പ്രവർത്തനം തെക്കോട്ട് മാറ്റി. ദക്ഷിണ ദേശത്തെ ഒരു കാലയളവിനു ശേഷം, ആ പ്രദേശത്തിന് വിദേശ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. കൂടാതെ, നഗരത്തിലെ കുടിയേറ്റ കുടുംബങ്ങളിലെ രണ്ടും മൂന്നും തലമുറകൾ പലപ്പോഴും കോളേജ് പ്രവേശനത്തിനായി നഗരം വിട്ടുപോയെങ്കിലും കോളേജ് വിദ്യാഭ്യാസം നേടിയ പൗരന്മാരെ ആകർഷിക്കാൻതക്കതായ തൊഴിലവസരങ്ങൾ ഇല്ലാതിരുന്നതിനാൽ അവർ തിരികെ വന്നില്ല. നഗരം അതിന്റെ വ്യാവസായിക അടിത്തറ പുനഃസൃഷ്ടിക്കാൻ ശ്രമിച്ചുവെങ്കിലും ഈ ശ്രമങ്ങൾ വിജയിച്ചില്ല.[10]
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം, ആകെ വിസ്തീർണ്ണം 6.3 ചതുരശ്ര മൈൽ (16.3 കി.മീ.) ആയ നഗരത്തിന്റെ 5.9 ചതുരശ്ര മൈൽ (15.4 കി.മീ.) ഭൂപ്രദേശം കരഭൂമിയും 0.3 ചതുരശ്ര മൈൽ (0.9 കി.മീ) അതായത് ആകെ വിസ്തൃതിയുടെ 5.41 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്. മൊത്തം വിസ്തീർണ്ണം 5.41% വെള്ളം. നഗരം മൊഹാവ്ക് നദിയുടെയും ഈറി കനാലിന്റെയും ഇരുവശങ്ങളിലുമായി വികസിച്ചു. വടക്കൻ ചുക്താനുന്ദ ക്രീക്കും തെക്കൻ ചുക്താനുന്ദ ക്രീക്കും ആംസ്റ്റർഡാമിൽവച്ച് മൊഹാവ്ക് നദിയിലേയ്ക്ക് ഒഴുകുന്നു. മാർക്കറ്റ് സ്ട്രീറ്റ് എന്നറിയപ്പെടുന്ന ഒരു വടക്കൻ-തെക്കൻ ഹൈവേയായ ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 30, ആംസ്റ്റർഡാമിന്റെ പ്രധാന ഭാഗത്തെ ന്യൂയോർക്ക് സ്റ്റേറ്റ് ത്രൂവേയുമായി ബന്ധിപ്പിക്കുന്നതിനായി മൊഹാവ്ക് നദി മുറിച്ചുകടന്നുപോകുന്നു. നഗരത്തിലെ കിഴക്ക്-പടിഞ്ഞാറൻ ഹൈവേകളായ ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 5, ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 67 എന്നിവയേയും നഗരത്തിൽ NY-30 മുറിച്ചുകടക്കുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് റൂട്ട് 5S മോഹാവ്ക് നദിയുടെ തെക്ക് ഭാഗത്തിന് സമാന്തരമായി കടന്നുപോകുന്നു.
അവലംബം
തിരുത്തുക- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved July 27, 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2019CenPopScriptOnlyDirtyFixDoNotUse
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "History of Amsterdam, NY" Archived 2021-09-19 at the Wayback Machine. City of Amsterdam website
- ↑ "History of Amsterdam, NY" Archived 2021-09-19 at the Wayback Machine. City of Amsterdam website
- ↑ Hamilton Child, History of Amsterdam, New York; Syracuse, New York 1869 Archived 2013-02-01 at Archive.is
- ↑ "History of Amsterdam, NY" Archived 2021-09-19 at the Wayback Machine. City of Amsterdam website
- ↑ Hamilton Child, History of Amsterdam, New York; Syracuse, New York 1869 Archived 2013-02-01 at Archive.is
- ↑ "History of Amsterdam, NY" Archived 2021-09-19 at the Wayback Machine. City of Amsterdam website
- ↑ Hamilton Child, History of Amsterdam, New York; Syracuse, New York 1869 Archived 2013-02-01 at Archive.is
- ↑ "History of Amsterdam, NY" Archived 2021-09-19 at the Wayback Machine. City of Amsterdam website