മോണ്ട്ഗോമറി കൗണ്ടി, ന്യൂയോർക്ക്
മോണ്ട്ഗോമറി കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 50,219 ആയിരുന്നു.[1] കൗണ്ടി സീറ്റ് ഫോണ്ട നഗരമാണ്.[2] 1775 ൽ ക്യൂബെക്ക് യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു അമേരിക്കൻ വിപ്ലവ യുദ്ധ ജനറൽ റിച്ചാർഡ് മോണ്ട്ഗോമറിയുടെ ബഹുമാനാർത്ഥമാണ് കൗണ്ടിയ്ക്ക് ഈ പേര് നൽകപ്പെട്ടത്.
മോണ്ട്ഗോമറി കൗണ്ടി, ന്യൂയോർക്ക് | |||
---|---|---|---|
County | |||
| |||
Map of ന്യൂയോർക്ക് highlighting മോണ്ട്ഗോമറി കൗണ്ടി Location in the U.S. state of ന്യൂയോർക്ക് | |||
ന്യൂയോർക്ക്'s location in the U.S. | |||
സ്ഥാപിതം | March 12, 1772 | ||
Named for | Richard Montgomery | ||
സീറ്റ് | Fonda | ||
വലിയ പട്ടണം | Amsterdam | ||
വിസ്തീർണ്ണം | |||
• ആകെ. | 410 ച മൈ (1,062 കി.m2) | ||
• ഭൂതലം | 403 ച മൈ (1,044 കി.m2) | ||
• ജലം | 7.3 ച മൈ (19 കി.m2), 1.8 | ||
ജനസംഖ്യ | |||
• (2010) | 50,219 | ||
• ജനസാന്ദ്രത | 125/sq mi (48/km²) | ||
Congressional districts | 19th, 20th | ||
സമയമേഖല | Eastern: UTC-5/-4 | ||
Website | www |
ചരിത്രപരമായി ഇറോക്വോയിസ് കോൺഫെഡറസിയിലെ ആദിമ അഞ്ച് രാഷ്ട്രങ്ങളിലൊന്നായ മൊഹാവ്ക് ജനതയുടെ കൈവശപ്പെടുത്തിലായിരുന്ന, കൗണ്ടി പ്രദേശം 1772 ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ട്രയോൺ കൗണ്ടിയായി രൂപീകരിക്കപ്പെട്ടു. 1784 -ൽ, അമേരിക്കക്കാർ യുദ്ധത്തിൽ സ്വാതന്ത്ര്യം നേടിയ ശേഷം, യുദ്ദ നായകന്റെ പേരിൽ മോണ്ട്ഗോമറി കൗണ്ടി എന്ന് പുനർനാമകരണം ചെയ്തു.[3] മോണ്ട്ഗോമറി കൗണ്ടിയിൽ ആംസ്റ്റർഡാം, NY മൈക്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ എന്നിവ ഉൾപ്പെടുന്നു. കൗണ്ടി മൊഹാവ്ക് നദിയുടെ വടക്കും തെക്കും തീരത്ത് അതിൻറെ അതിർത്തി പങ്കിടുന്നു.
ചരിത്രം
തിരുത്തുകയൂറോപ്യൻ കോളനിവൽക്കരണത്തിന് നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ ഈ പ്രദേശം മൊഹാവ്ക് ഗോത്രത്തിൻറെ കൈവശത്തിലായിരുന്നു. യുദ്ധസമയത്ത് നിരവധി ഗോത്ര യോദ്ധാക്കൾ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയിരുന്നു. ബ്രിട്ടീഷുകാർ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഗോത്രവിഭാഗങ്ങളുമായി കൂടിയാലോചിക്കാതെയും അവരെ ചർച്ചകളിലേക്ക് കൊണ്ടുവരാതെയും ആറ് രാഷ്ട്രങ്ങളുടെ അധീനതയിലുണ്ടായിരുന്ന എല്ലാ ഇറോക്വോയിസ് ഭൂപ്രദേശങ്ങളും (18 -ആം നൂറ്റാണ്ടിൽ ടസ്‌കറോറ കോൺഫെഡറസിയിൽ ചേർന്നു) അവർ അമേരിക്കയ്ക്ക് വിട്ടുകൊടുത്തു. 1784-ൽ, അമേരിക്കൻ വിപ്ലവ യുദ്ധത്തിന്റെ അവസാനത്തെ തുടർന്ന്, യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർ ട്രയോൺ കൗണ്ടിയെ മോണ്ട്ഗോമറി കൗണ്ടി എന്ന് പുനർനാമകരണം ചെയ്തു. ഈ മാറ്റം കാനഡയിലെ പല സ്ഥലങ്ങളും യുദ്ധത്തിൽ പിടിച്ചെടുക്കുകയും 1775 ൽ വിപ്ലവ യുദ്ധത്തിൽ ക്യൂബെക്ക് നഗരം പിടിച്ചെടുക്കാൻ ഒരു വിഫല ശ്രമം നടത്തുകയും ചെയ്ത ജനറൽ റിച്ചാർഡ് മോണ്ട്ഗോമറിയെ ബഹുമാനിക്കുന്നതിനായിരുന്നു.
1789 -ൽ ഒണ്ടാറിയോ കൗണ്ടി മോണ്ട്ഗോമറിയിൽ നിന്ന് വേർപിരിഞ്ഞു. ഇപ്പോഴത്തെ അലെഗാനി, കട്ടറാഗസ്, ചൗട്ടാക്വ, ഈറി, ജെനിസീ, ലിവിംഗ്സ്റ്റൺ, മൺറോ, നയാഗ്ര, ഓർലിയൻസ്, സ്റ്റ്യൂബൻ, വ്യോമിംഗ്, യേറ്റ്സ്, ഷുയിലർ, വെയ്ൻ എന്നീ കൗണ്ടികളുടെ ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നതിനാൽ പുതിയ കൗണ്ടിയുടെ വിസ്തീർണ്ണം ഇന്നത്തെ ഒണ്ടാറിയോ കൗണ്ടിയേക്കാൾ വളരെ വലുതായിരുന്നു.
അവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on June 7, 2011. Retrieved October 12, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "New York: Individual County Chronologies". New York Atlas of Historical County Boundaries. The Newberry Library. 2008. Archived from the original on April 10, 2015. Retrieved January 10, 2015.