അമൃത്‌സർ
(Amritsar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് അമൃതസർ (പഞ്ചാബി: ਅੰਮ੍ਰਿਤਸਰ. പാകിസ്താനിലെ ലാഹോറിൽ നിന്നും അമൃതസർ 50 കിലോമീറ്റർ (31 മൈ) ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഇത്. ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം അമൃതസർ പട്ടണത്തിന്റെ 11 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
അമൃതസർ | |
രാജ്യം | ![]() |
സംസ്ഥാനം | Punjab |
ജില്ല(കൾ) | Amritsar |
Mayor | Shawet Singh Malik |
ജനസംഖ്യ | 3,695,077 (2007[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 218 m (715 ft) |
Coordinates: 31°38′N 74°52′E / 31.64°N 74.86°E
സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമാണ് അമൃസർ. ഇതിനെ സുവർണ നഗരമെന്നും അറിയപ്പെടുന്നു. സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന സുവർണ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ജാലിയാൻ വാലാബാഗ് സ്ഥതിചെയ്യുന്നത് ഇതിനടുത്താണ്.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ജില്ലയുടെ ഔദ്യോഗിക വെബ് സൈറ്റ്
- അമൃതസർ പട്ടണത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ്
- വിക്കിവൊയേജിൽ നിന്നുള്ള അമൃത്‌സർ യാത്രാ സഹായി