അംബിക ചക്രബർത്തി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Ambika Chakrabarty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബംഗാളി ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനും വിപ്ലവകാരിയുമായിരുന്ന അംബിക ചക്രബർത്തി ( ബംഗാളി : অম্বিকা চক্রবর্তী ) (1892 - മാർച്ച് 6, 1962). പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലും പശ്ചിമ ബംഗാൾ നിയമസഭയിലെ അംഗവുമായിരുന്നു .

വിപ്ലവ പ്രവർത്തനങ്ങൾ

തിരുത്തുക

അംബിക ചക്രബർത്തിയുടെ പിതാവിന്റെ പേര് നാൻ കുമാർ ചക്രബർത്തി ആയിരുന്നു. ചിറ്റഗോങ്ങ് യുഗാന്തർ പാർട്ടിയിലെ അംഗമായിരുന്നു അദ്ദേഹം. സൂര്യ സെന്നിന്റെ നേതൃത്വത്തിൽ ചിറ്റഗോങ് ആയുധധാരണ റെയ്ഡിൽ പങ്കെടുത്തു. 1930 ഏപ്രിൽ 18 ന് ചിറ്റഗോങ്ങിലെ മുഴുവൻ ആശയവിനിമയ സംവിധാനത്തെയും നശിപ്പിച്ച ഒരു കൂട്ടം വിപ്ലവകാരികളെ അദ്ദേഹം നയിക്കുകയും ചെയ്തു. 1930 ഏപ്രിൽ 22-ന്, ജലാലബാദിൽ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടലിൽ അദ്ദേഹം ഗുരുതരമായി പരിക്കേറ്റു. പക്ഷേ രക്ഷപ്പെടാൻ കഴിഞ്ഞു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഒളിച്ച സ്ഥലത്ത് നിന്നും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ പിന്നീട് മാറ്റി പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലേക്ക് അയച്ചു. [1]

പിന്നീടുള്ള പ്രവർത്തനങ്ങൾ

തിരുത്തുക

1946- ൽ സെല്ലുലാർ ജയിലിൽ നിന്ന് മോചിതനായ ശേഷമായിരുന്നു ചക്രബർത്തി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നത്. അതേ വർഷം ബംഗാൾ പ്രവിശ്യാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1952-ൽ, പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് ടോളിഗഞ്ച് (തെക്കൻ) നിയോജകമണ്ഡലത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1962- ൽ അദ്ദേഹം കൊൽക്കത്തയിലെ ഒരു വാഹനാപകടത്തിൽ മരിച്ചു.[1]

ഇവയും കാണുക

തിരുത്തുക
  1. 1.0 1.1 Sengupta, Subodh Chandra (ed.) (1988) Sansad Bangali Charitabhidhan (in Bengali), Kolkata: Sahitya Sansad, p.33
"https://ml.wikipedia.org/w/index.php?title=അംബിക_ചക്രബർത്തി&oldid=2862401" എന്ന താളിൽനിന്ന് ശേഖരിച്ചത്