അറിഞ്ഞിൽ

(Ambassis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അംബാസിഡേ (Ambassidae) കുടുംബത്തിൽപ്പെട്ട മത്സ്യമാണ് നന്ദൻ അഥവാ അറിഞ്ഞിൽ. ഇന്തോ-പസഫിക് മേഖലയിൽ വ്യാപകമായി കാണപ്പെടുന്ന ഇവ ശുദ്ധജലവും ഉപ്പുവെള്ളവും ചേരുന്ന ഭാഗങ്ങളിലും തീരപ്രദേശത്തെ സമുദ്രജലത്തിലും കൂടുതലായി കാണപ്പെടുന്നു. Glassies, perchlets, common glassfishes എന്നെല്ലാം ഈ വിഭാഗത്തിലെ മൽസ്യങ്ങളെ വിളിക്കാറുണ്ട്.[1] 'കയറ്റം' എന്നർത്ഥമുള്ള അനബാസിസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ ജനുസിന്റെ പേര് ഉരുത്തിരിഞ്ഞത്.[2]

അറിഞ്ഞിൽ

സുതാര്യമായ ശരീരമാണ് ഇവയുടേത്. ആന്തരാവയവങ്ങൾ പോലും വ്യക്തമായി തെളിഞ്ഞുകാണാം. അതിനാൽ, ഈ വിഭാഗത്തിലെ മൽസ്യങ്ങൾ കണ്ണാടിമത്സ്യങ്ങൾ (Asiatic glassfishes) എന്നും അറിയപ്പെടുന്നു. ഭക്ഷ്യയോഗ്യമെങ്കിലും ഇവയ്ക്ക് പ്രാധാന്യം കുറവാണ്. ശരീരത്തിന് നേരിയ മഞ്ഞനിറമാണ്. നീണ്ടു പരന്ന ശരീരത്തിൽ പാർശ്വരേഖകൾ വ്യക്തമല്ല. വലിയ വായിൽ നേർത്ത പല്ലുകൾ കാണാം. ചെറുജലജീവികൾ, ലാർവകൾ, കസ്റ്റേഷ്യൻ വിരകൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം. പരമാധി 10 സെ.മി.വരെയാണ് ഇവ വളരുക. അലങ്കാരമത്സ്യങ്ങളായും ഇവയെ വളർത്താറുണ്ട്.

സ്പീഷീസ്

തിരുത്തുക

ഈ ജനുസ്സിൽ നിലവിൽ 20 അംഗീകൃത ഇനങ്ങളുണ്ട്:

  1. Ambassis. Integrated Taxonomic Information System (ITIS).
  2. Froese, R. and D. Pauly, eds. Ambassis agassizii. FishBase. 2014.
"https://ml.wikipedia.org/w/index.php?title=അറിഞ്ഞിൽ&oldid=3462293" എന്ന താളിൽനിന്ന് ശേഖരിച്ചത്