അല്ലോസോറസ്

(Allosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജുറാസ്സിക്‌ യുഗത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ‌ദിനോസറുകളാണ് അല്ലോസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട മാംസഭുക്കുകളായ ഇവ ഏതാണ്ട് 155 ദശലക്ഷം മുതൽ 150 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ‌ ജീവിച്ചിരുന്നതെന്നാണ്‌ കരുതുന്നത്.

അല്ലോസോറസ്
Temporal range: അന്ത്യ ജുറാസ്സിക്‌, 155–150 Ma
അല്ലോസോറസ് അസ്ഥികൂടം
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Superfamily: Allosauroidea
Family: Allosauridae

ശരീര ഘടന

തിരുത്തുക

തെറാപ്പോഡ വിഭാഗത്തിൽ പെട്ട എല്ലാ ദിനോസറുകളെയും പോലെ തന്നെ അല്ലോസോറസ് വർഗത്തിനും വലിപ്പമേറിയ തലയും , കൂർത്ത മുർച്ച ഏറിയ പല്ലുകളും, എണ്ണം ഏകദേശം പതിനാറു മുതൽ പതിനേഴു വരെയും ആയിരുന്നു , ഇടുങ്ങിയ കഴുത്തും ( "എസ്" ആകൃതി ), ബലിഷ്ഠമായ കാലുകളും, കുറിയ കൈ, വലിപ്പമേറിയ ശരീരവും , ശരീരത്തെ ബാലൻസ് ചെയ്യാൻ പാകത്തിൽ ഉള്ള വലിയ വാലും ഉണ്ടായിരുന്നു.

വലിപ്പം

തിരുത്തുക

ദിനോസർ ലോകത്തെ ഭീമൻ ആയ അല്ലോസോറസ്കൾക്ക് ഏകദേശം 8.5 - 9.7 മീറ്റർ (28 - 32 അടി) നീളവും ഏകദേശം 2.3 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു.

മാംസഭുക്കുകളായ അല്ലോസോറസുകൾ സിംഹങ്ങളെ പോലെ കൂട്ടം ചേർന്ന് ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ്‌ പതിവ് എന്നു ശാസ്ത്രജ്ഞൻമാർ കരുതുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Wikijunior:Dinosaurs/Allosaurus എന്ന താളിൽ ലഭ്യമാണ്


"https://ml.wikipedia.org/w/index.php?title=അല്ലോസോറസ്&oldid=3971390" എന്ന താളിൽനിന്ന് ശേഖരിച്ചത്