അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

സംഘടന
(All India Muslim Personal Law Board എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മുസ്‌ലിം വ്യക്തിനിയമസംരക്ഷണത്തിനായി 1973-ൽ സ്ഥാപിതമായ ഒരു സംഘടനയാണ് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അഥവാ AIMPLB. മതാചാരപ്രകാരം വ്യക്തിജീവിതം നയിക്കാൻ ഭരണഘടന നൽകുന്ന അവകാശം ഏകസിവിൽകോഡ്, വ്യക്തിനിയമപരിഷ്കാരങ്ങൾ എന്നിവയുടെ ഭാഗമായി ഹനിക്കാൻ ശ്രമം നടന്നപ്പോഴാണ് ഈ സംഘടന രൂപം കൊണ്ടത്[1][2]. വിവിധവിഷയങ്ങളിൽ മുസ്‌ലിം സമുദായത്തെ പ്രതിനിധീകരിക്കുന്നു.[3][4][5] ജനസംഖ്യാനുസൃതമായി സുന്നികൾക്ക് ഭൂരിപക്ഷമുള്ള ബോർഡിൽ ശീഈ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ട്[6].

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ചുരുക്കപ്പേര്AIMPLB
രൂപീകരണം1973
തരംNGO
പദവിസജീവം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
ഔദ്യോഗിക ഭാഷ
ഉർദു, ഇംഗ്ലീഷ്
പ്രസിഡന്റ്
റബീഅ് ഹസനി നദ്‌വി,[1]
പ്രധാന വ്യക്തികൾ
അലി മിയാൻ
വെബ്സൈറ്റ്http://www.aimplboard.org/

ഉദ്ദേശ്യലക്ഷ്യങ്ങൾ

തിരുത്തുക

സംഘടനയുടെ വെബ്സൈറ്റ് പ്രകാരം:

  • ഇന്ത്യൻ ശരീഅത്ത് നിയമം സംരക്ഷിക്കാനും വ്യക്തിനിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുക,
  • നേരിട്ടോ അല്ലാതെയോ സമാന്തരമായോ വ്യക്തിനിയമങ്ങളെ ബാധിക്കുന്ന നിയമനിർമ്മാണങ്ങളിൽ നിന്ന് മുസ്‌ലിം വ്യക്തിനിയമത്തെ ഒഴിവാക്കാൻ മുൻകരുതലെടുക്കുക.
  • മുസ്‌ലിം വ്യക്തിനിയമത്തെയും അതിന്റെ അനുശാസനങ്ങളെയും കുറിച്ച് മുസ്‌ലിം സമൂഹത്തിൽ അവബോധമുണ്ടാക്കുക.
  • നിയമവിദഗ്ദ്ധരും മതപണ്ഡിതരും ഉൾപ്പെടുന്ന സ്റ്റാന്റിങ് കമ്മറ്റി ഗവണ്മെന്റിന്റെയും മറ്റും നിയമങ്ങളെയും കുറിച്ചും അവയുടെ സ്വാധീനത്തെയും പറ്റി പഠനം നടത്തുന്നു.
  • ഇസ്‌ലാമിലെ വിവിധ ചിന്താസരണികളെ പൊതുവിഷയങ്ങളിൽ ഏകോപിപ്പിക്കുന്നു.
  • നിലവിലുള്ള മുഹമ്മദൻ നിയമത്തിന് ഖുർആനും പ്രവാചകചര്യയും അനുസരിച്ചുള്ള മാറ്റങ്ങൾ നിർദ്ദേശിക്കുക.

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "AIMPLB Home Page". Archived from the original on 2012-02-06. Retrieved 2013-11-12.
  2. vakilno1.com. "The Muslim Personal Law (Shariat) Application Act, 1937". vakilno1.com. Archived from the original on 2018-12-24. Retrieved 2012 February 13. {{cite web}}: Check date values in: |accessdate= (help)CS1 maint: numeric names: authors list (link)
  3. Lawrence, Bruce B (15-Nov-2007). On violence: a reader. Duke University Press. p. 265. Retrieved 2012-02-13. {{cite book}}: Check date values in: |year= (help); Cite has empty unknown parameter: |coauthors= (help)CS1 maint: year (link)
  4. Narain, Vrinda B (24-May-2008). Reclaiming the nation: Muslim women and the law in India. University of Toronto Press. p. 93. Retrieved 2012-02-13. {{cite book}}: Check date values in: |year= (help); Cite has empty unknown parameter: |coauthors= (help)CS1 maint: year (link)
  5. Gani, H. A. (1988). Reform of Muslim personal law: the Shah Bano controversy and the Muslim Women (Protection of Rights on Divorce) Act, 1986. Deep & Deep Publications. p. 65. {{cite book}}: |access-date= requires |url= (help); Cite has empty unknown parameter: |coauthors= (help)
  6. PARVEEN ABDI (12 June 06). "All India Muslim Women's Personal Law Board On Muslim Women's Reservation". .milligazette.com. Retrieved 2012 February 13. {{cite web}}: Check date values in: |accessdate= and |date= (help)