ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും നേതാവുമാണ് മുഹമ്മദ് റബീഅ് ഹസനി നദ്‌വി (ജനനം: ഒക്ടോബർ 1, 1929)[1]. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ അധ്യക്ഷൻ, ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയുടെ ചാൻസലർ, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ രക്ഷാധികാരി, മുസ്‌ലിം വേൾഡ് ലീഗ് അംഗം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ നേതൃത്വം നൽകിവരുന്ന അദ്ദേഹം ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളിൽ അദ്ദേഹം പതിവായി രേഖപ്പെടുത്തപ്പെട്ടുവരുന്നു. [2] [3] [4] [5] [6] [7] [8] [9] [10]

റബീഅ് ഹസനി നദ്‌വി
8th Chancellor of Darul Uloom Nadwatul Ulama
പദവിയിൽ
ഓഫീസിൽ
2000
മുൻഗാമിഅബുൽ ഹസൻ അലി നദ്‌വി
9th Principal of Darul Uloom Nadwatul Ulama
ഓഫീസിൽ
1993–2000
മുൻഗാമിMuhibbullah Lari Nadwi
പിൻഗാമിSaeed-ur-Rahman Azmi Nadvi

ജീവിതരേഖ

തിരുത്തുക

ഉത്തർപ്രദേശിലെ റെയ്ബറേലിക്കടുത്ത ടാകിയ കലനിൽ 1929 ഒക്റ്റോബർ 01-ന് മുഹമ്മദ് റബീഅ് ഹസനി ജനിച്ചു[11]. എഴുത്തുകാരനും പണ്ഡിതനുമായ അബുൽ ഹസൻ അലി നദ്‌വിയുടെ അനന്തരവനാണ് അദ്ദേഹം. 

റെയ്ബറേലിയിലെ പ്രാഥമിക വിദ്യാഭ്യാസ ശേഷം ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ ഉപരിപഠനമാരംഭിച്ച മുഹമ്മദ് റബീഅ് ഹസനി, 1957-ൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു. അതേസ്ഥാപനത്തിൽ അധ്യാപകനായി പ്രവർത്തനമാരംഭിച്ച അദ്ദേഹം 1993-ൽ സ്ഥപനത്തിന്റെ വൈസ് ചാൻസലർ ആയി മാറി. അറബിയിലും ഉർദുവിലുമായി 30-ലധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്

നിലവിൽ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു.[9]


  1. AHMED, MOBAROK. "Disciples of Rabey Hasani Nadwi". A study on Arabic prose writers in India with special reference to Maulana Muhammad Rabey Hasani Nadwi (PDF). Gauhati University. pp. 150–151.[പ്രവർത്തിക്കാത്ത കണ്ണി]
  2. "The Muslim 500: Rabey-Hasani-Nadvi" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-14.
  3. "Times of India on 22 most influential Muslims in India" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-14.
  4. Gazette, The Milli (27 March 2012). "Tolerance is necessary to maintain world peace: Maulana Rabey Nadwi". Milligazette.com. Retrieved 9 March 2019.
  5. "Islamic Voice". Islamicvoice.com. Archived from the original on 2018-03-28. Retrieved 9 March 2019.
  6. "Loading..." Radianceweekly.com. Archived from the original on 4 March 2016. Retrieved 9 March 2019.
  7. "Rahul Meets AIMPLB President Maulana Rabey Hasan Nadwi". Daijiworld.com. Retrieved 9 March 2019.
  8. "Madrassas to fight for women's talaq power". Dnaindia.com. 20 February 2012. Retrieved 9 March 2019.
  9. 9.0 9.1 "Archived copy". Archived from the original on 2008-09-06. Retrieved 2012-04-24.{{cite web}}: CS1 maint: archived copy as title (link)
  10. "Bhatkallys.com News, Audio and Video Portal". Bhatkallys.org. Archived from the original on 2018-02-05. Retrieved 9 March 2019.
  11. "Syed Mohammad Rabe Hasani Nadvi - Darul Musannefin Shibli Academy". Shibliacademy.org. Archived from the original on 2021-06-04. Retrieved 9 March 2019.
"https://ml.wikipedia.org/w/index.php?title=റബീഅ്_ഹസനി_നദ്‌വി&oldid=4069920" എന്ന താളിൽനിന്ന് ശേഖരിച്ചത്