ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പട്‌ന

(All India Institute of Medical Sciences, Patna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പട്‌ന (എയിംസ് പട്‌ന), മുമ്പ് ജയ പ്രകാശ് നാരായണൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (JPNAIIMS)[2] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു മെഡിക്കൽ കോളേജും മെഡിക്കൽ റിസർച്ച് പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ടും ആണ്. ബീഹാർ സംസ്ഥാനത്തെ പട്നയിലെ ഫുൾവാരി ഷെരീഫിൽ സ്ഥിതിചെയ്യുന്ന ഇത് ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഒന്നാണ്. പട്ന ഹൈക്കോടതിയുടെ നിരവധി നിരീക്ഷണങ്ങൾക്ക് ശേഷം 2012 സെപ്റ്റംബർ 25 ന് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു.[3] ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഈ സ്ഥാപനം സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റായിരിക്കെ 2004 ജനുവരി 3 ന് ഭൈറോൺ സിംഗ് ശെഖാവത്താണ് അതിന്റെ തറക്കല്ല് സ്ഥാപിച്ചത്.[4] 2018 ൽ ഇത് പൂർണ്ണമായും പ്രവർത്തനസജ്ജമായി.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പട്‌ന
പ്രമാണം:All India Institute of Medical Sciences, Patna logo.png
Official Logo of AIIMS PATNA
തരംപബ്ലിക്
സ്ഥാപിതം2012
പ്രസിഡന്റ്എൻ.കെ. അറോറ[1]
ഡീൻഉമേശ് കുമാർ ഭദാനി
ഡയറക്ടർപ്രഭാത് കുമാർ സിംഗ്
ബിരുദവിദ്യാർത്ഥികൾ125 per year (MBBS) and 75 per year (Bsc Nursing)
73 as of Jan 2021 session
സ്ഥലംപട്ന, ബീഹാർ, ഇന്ത്യ
25°36′54″N 85°07′48″E / 25.615°N 85.13°E / 25.615; 85.13
വെബ്‌സൈറ്റ്www.aiimspatna.org

ചരിത്രം

തിരുത്തുക

2004 ൽ, ഋഷികേശ്, ഭോപ്പാൽ, പട്ന, ജോധ്പൂർ, ഭുവനേശ്വർ, റായ്പൂർ[5] എന്നിവിടങ്ങളിൽ പുതിയ എയിംസുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുകൊണ്ട് 350 കോടി രൂപയുടെ (2004 എസ്റ്റിമേറ്റ്) തയ്യാറാക്കി 2004 ൽ അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത്[6] തറക്കല്ല് സ്ഥാപിച്ചുവെങ്കിലും കേന്ദ്രത്തിലെ ഭരണമാറ്റം കാരണം നിർമ്മാണത്തിന് കാലതാമസം നേരിട്ടതോടെ ഇതിന്റെ ചെലവ് 3.35 ബില്യൺ രൂപയിൽനിന്ന് (47 മില്യൺ യുഎസ് ഡോളർ) 8.5 ബില്യൺ രൂപയായി (120 മില്യൺ യുഎസ് ഡോളർ) വർദ്ധിച്ചു. പട്‌നയിലെ എയിംസ് അന്നുമുതൽ എട്ട് വർഷത്തിലേറെയായി നിർമ്മാണത്തിലായിരുന്നു.[7]

2012 സെപ്റ്റംബർ മുതൽ ആറ് എയിംസ് സ്ഥാപനങ്ങളെ പ്രവർത്തനക്ഷമമാക്കാൻ അനുവദിച്ചുകൊണ്ടുള്ള ഒരു ഓർഡിനൻസിലൂടെയാണ് എയിംസ് പട്നയുടെ ഔദ്യോഗിക പദവി സജ്ജീകരിക്കപ്പെട്ടത്.[8] 2012 ആഗസ്റ്റ് മാസത്തിൽ ലോക്സഭയിലും[9], സെപ്റ്റംബറിൽ രാജ്യസഭയിലും[10] പാസാക്കിയ അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഭേദഗതി) ബില്ലിന് പകരമായിട്ടുള്ളതായിരുന്നു ഈ ഓർഡിനൻസ്.

AIIMS-P അതിലെ എം‌.ബി‌.ബി‌.എസ്. കോഴ്‌സുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള സീറ്റുകൾ 2012 ലെ 50 ൽ നിന്ന് 2013 ൽ 100 ആക്കി വർദ്ധിപ്പിച്ചു.[11] 2018 മെയ് മാസത്തിൽ ഒരു ബ്ലഡ് ബാങ്കും എട്ട് പുതിയ വകുപ്പുകളും ഉദ്ഘാടനം ചെയ്യപ്പെട്ടു.[12][13] 2018 ഓഗസ്റ്റിൽ എമർജൻസി ആൻഡ് ട്രോമ സെന്ററും, എട്ട് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളും ഇൻപേഷ്യന്റ് വിഭാഗത്തിൽ (ഐപിഡി) അധികമായി 250 കിടക്കകളും ഉദ്ഘാടനം ചെയ്യപ്പെട്ടു.[14][15]

  1. "Notification of president nomination" (PDF). PMSSY. 31 October 2018. Retrieved 15 January 2020.
  2. "HC forms panel for early completion of JPNAIIMS". The Times of India. 12 April 2012. Archived from the original on 4 February 2014. Retrieved 8 April 2014.
  3. Study, health cradles plod on slo-mo track- Bottlenecks in IIT, CUB & JPNAIIMS projects prevent relief to students and patients Archived 6 October 2014 at the Wayback Machine.
  4. "HC forms panel for early completion of JPNAIIMS". The Times of India. 12 April 2012. Archived from the original on 4 February 2014. Retrieved 8 April 2014.
  5. Sukanya, Sumi (16 May 2012). "Six NRIs in first batch of faculty for health hub". Calcutta, India: Telegraphindia.com. Archived from the original on 1 February 2014. Retrieved 8 April 2014.
  6. "Bihar has much to thank 'Atal Bihari' for". Archived from the original on 2018-08-19. Retrieved 2021-05-10.
  7. Nagarajan, Rema (29 March 2015). "New AIIMS: Quantity, not quality?". The Times of India. Retrieved 12 January 2020.
  8. Raj, Anand (27 ഓഗസ്റ്റ് 2012). "Bill on AIIMS-like institutes introduced in Lok Sabha". The Hindu. New Delhi, India.
  9. Raj, Anand (30 ഓഗസ്റ്റ് 2012). "Lok Sabha nod to AIIMS bill". The Economic times. New Delhi, India.
  10. "Gov Bill passed in Par amid din". indianexpress.com. 4 September 2012. Retrieved 4 September 2012.
  11. Anisha Anand, TNN (4 June 2013). "JPNAIIMS to double MBBS intake to 100". The Times of India. Archived from the original on 27 June 2013. Retrieved 27 September 2013.
  12. "AIIMS opens blood bank".
  13. "Minister inaugurates eight new departments at AIIMS-Patna".
  14. "Union minister inaugurates AIIMS-Patna trauma centre".
  15. "AIIMS rolls out hi-tech facilities for patients".