ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബഠിംഡാ

(All India Institute of Medical Sciences, Bathinda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഭട്ടിൻഡ (എയിംസ് ഭട്ടിൻഡ) എന്നത് പഞ്ചാബിലെ ഭട്ടിൻഡയിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ കോളേജും പൊതുമേഖലയിലെ ഒരു മെഡിക്കൽ ഗവേഷണ സർവ്വകലാശാലയുമാണ്.[1] ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണാധികാരത്തോടെ ഇത് പ്രവർത്തിക്കുന്നു. എയിംസ് ഭട്ടിൻഡ ഏകദേശം 177 ഏക്കറിലായാണ് വ്യാപിച്ചു കിടക്കുന്നത്. ഇതിനു ചുറ്റും സസ്യജാലങ്ങളാൽ സമ്പന്നമായ പാർക്കുകളുമുണ്ട്. 2019 ൽ ആരംഭിച്ച ആറ് എയിംസിൽ ഒന്നാണിത്.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബഠിംഡാ
പ്രമാണം:All India Institute of Medical Sciences, Bathinda Logo.png
ആദർശസൂക്തംSharīramādyam khalu dharmasādhanam (Sanskrit)
തരംസർക്കാർ സർവ്വകാലാശാല
സ്ഥാപിതം2019
പ്രസിഡന്റ്സുരേഷ് ചന്ദ്ര ശർമ്മ
ഡയറക്ടർദിനേശ് കുമാർ സിങ്
ബിരുദവിദ്യാർത്ഥികൾ100
സ്ഥലംബഠിംഡാ, പഞ്ചാബ്, ഇന്ത്യ
30°9′42.12″N 74°55′34.68″E / 30.1617000°N 74.9263000°E / 30.1617000; 74.9263000
ക്യാമ്പസ്നഗരമേഖല
177 ഏക്കർ (0.72 കി.m2)
വെബ്‌സൈറ്റ്aiimsbathinda.edu.in

പഠനസാഹചര്യം

തിരുത്തുക

ആദ്യ സെഷനിൽ 52 സീറ്റുകളാണ് എയിംസ് ബഠിൻഡയ്ക്ക് അനുവദിച്ചിരിക്കുന്നു. 24 സീറ്റുകൾ ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കും 14 സീറ്റുകൾ ഒബിസിക്കും 8 എസ്‌സിക്കും 4 സീറ്റുകൾ എസ് സി വിദ്യാർത്ഥികൾക്കും 2 സീറ്റുകൾ വികലാംഗർക്കുമാണ് (പിഡബ്ല്യുഡി) നീക്കിവച്ചിരിക്കുന്നു. [2] 2020 മുതൽ ബിരുദ കോഴ്സുകൾക്കായി സീറ്റുകൾ വർദ്ധിപ്പിച്ചു, ഇപ്പോൾ 100 സീറ്റുകൾ ലഭ്യമാണ്.

  1. "Bathinda AIIMS to offer 100 seats, classes from July". The Tribune. 2019-03-18. Archived from the original on 2019-08-17. Retrieved 2019-08-17.
  2. "Online counselling for AIIMS-Bathinda admissions starts". The Times of India. 2019-06-21. Retrieved 2019-08-17.