പഞ്ചാബിന്റെ തെക്കേ മേഖലയിലുള്ള ഒരു നഗരമാണ്. കടന്നുകയറിയവർ താബർ-ഇ-ഹിന്ദ് എന്നും താബർനിന്ദ് (ഇന്ത്യയിലേക്കുള്ള കവാടം) എന്നും വിളിച്ചിരുന്ന ബഠിംഡാ (Bathinda) (Punjabi: ਬਠਿੰਡਾ) (Hindi: बठिंडा) ബതി രാജാക്കന്മാരുടെ പേരിൽ അറിയപ്പെട്ട ഈ നഗരം പഞ്ചാബിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്. പഞ്ചാബിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഈ നഗരം ചണ്ഡിഗഢിൽ നിന്നും 227 കിലോമീറ്റർ പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്നു. നഗരത്തിലുള്ള കൃത്രിമതടാകങ്ങളാൽ ബഠിംഡ തടാകങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യറാണിയായ റസിയ സുൽത്താനയെ ബഠിംഡയിലെ കോട്ടയായ ക്വില മുബാറക്കിൽ തടവിൽ ഇട്ടിട്ടുണ്ട്. .[1]

ബഠിംഡാ

ਬਠਿੰਡਾ
City
ക്വിൽ മുബാറക്, ബഠിംഡാ നഗരത്തിന്റെ മുഖമുദ്ര.
ക്വിൽ മുബാറക്, ബഠിംഡാ നഗരത്തിന്റെ മുഖമുദ്ര.
CountryIndia
StatePunjab
DistrictBathinda
ഭരണസമ്പ്രദായം
 • ഭരണസമിതിMunicipal Corporation
 • CommissionerSh. Anil Garg
 • Member of ParliamentHarsimrat Kaur Badal (Shiromani Akali Dal)
 • MayorSh. Balwant Rai Nath
ഉയരം
210 മീ(690 അടി)
ജനസംഖ്യ
 (2011)
 • ആകെ499,217
 • റാങ്ക്5th in Punjab
Languages
 • OfficialPunjabi
സമയമേഖലUTC+5:30 (IST)
PIN
15100X
Telephone code+91-164-XXX XXXX
വാഹന റെജിസ്ട്രേഷൻPB 03
Railways Stations in CityBathinda railway station
വെബ്സൈറ്റ്www.bathinda.nic.in

പഞ്ചാബ് കേന്ദ്രസർവ്വകലാശാല സ്ഥിതിചെയ്യുന്നത് ബഠിംഡയിലാണ്. ഇവിടെയാണ് എയിംസും വരുന്നതും. രണ്ട് താപവൈദ്യുതനിലയങ്ങൾ സ്ഥിതിചെയ്യുന്ന ബഠിംഡയിൽ ഒരു വളം നിർമ്മാണശാലയും പ്രവർത്തിക്കുന്നു.[2][3] അംബുജ സിമന്റിന്റെയും അൾട്രാടെക് സിമിന്റിന്റെയും ഓരോ ഉൽപ്പാദനശാലകളും ഒരു വലിയ എണ്ണസംസ്കരണശാലയും ഇവിടെയുണ്ട്. ഒരു മൃഗശാലയും ചരിത്രപ്രസിദ്ധമായ[2] ക്വില മുബാറകും ഇവിടെ സ്ഥിതിചെയ്യുന്നു.[4] ഉത്തരേന്ത്യയിലെ ഭക്ഷ്യധാന്യ ചന്തയും പരുത്തി ചന്തയുമാണ് ബഠിംഡ. കൂടാതെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ മുന്തിരിയും വ്യാപകമായി കൃഷി ചെയ്തുവരുന്നു.[5]

  1. "Raziya Sultan". Archived from the original on 2012-03-31. Retrieved 2016-07-23.
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-26. Retrieved 2016-07-23.
  3. http://bathinda.nic.in/html/industry.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-19. Retrieved 2016-07-23.
  5. http://www.infopunjab.com/punjab/travel/faridkot.htm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബഠിംഡാ&oldid=3638756" എന്ന താളിൽനിന്ന് ശേഖരിച്ചത്