ആൽഫ്രെഡ് വെർണർ
(Alfred Werner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വിറ്റ്സർലൻഡുകാരനായ ഒരു രസതന്ത്രജ്ഞനായിരുന്നു ആൽഫ്രെഡ് വെർണർ (12 ഡിസംബർ 1866 – 15 നവംബർ 1919). കോ-ഓർഡിനേഷൻ രസതന്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങൾ വികസിപ്പിച്ചത് വെർണറാണ്. സൂറിച്ച് സർവകലാശാലയിലെ പ്രൊഫസ്സറായിരുന്ന അദ്ദേഹത്തിന് 1913ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. സംക്രമണ മൂലകങ്ങൾ മറ്റു മൂലകങ്ങളുമായി ചേർന്നുണ്ടാകുന്ന സങ്കീർണ്ണ സംയുക്തങ്ങളുടെ അഷ്ടമുഖ ഘടന വിശദീകരിച്ചതിനായിരുന്നു പുരസ്കാരം. അകാർബണിക രസതന്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ച ആദ്യ ശാസ്ത്രജ്ഞനാണ് വെർണർ.
ആൽഫ്രെഡ് വെർണർ | |
---|---|
ജനനം | 12 ഡിസംബർ 1866 |
മരണം | 15 നവംബർ 1919 | (പ്രായം 52)
ദേശീയത | സ്വിസ്സ് |
കലാലയം | സൂറിച്ച് സർവ്വകലാശാല ETH Zurich |
അറിയപ്പെടുന്നത് | configuration of transition metal complexes |
പുരസ്കാരങ്ങൾ | രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1913) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Inorganic chemistry |
സ്ഥാപനങ്ങൾ | സൂറിച്ച് സർവ്വകലാശാല |
ഡോക്ടർ ബിരുദ ഉപദേശകൻ | Arthur Rudolf Hantzsch, Marcellin Berthelot |