ആൽഫ്രഡ് വാഗ്നർ
ജർമ്മൻക്കാരനായ ഒരു ധ്രുവ പര്യവേക്ഷകനും ഭൗമശാസ്ത്രജ്ഞനുമാണ് ആൽഫ്രഡ് ലോഥർ വാഗ്നർ(നവംബർ 1, 1880 – നവംബർ 1930)[1] . ഫലകചലനസിദ്ധാന്തം എന്ന എഫ്.ബി. ടെയ്‌ലറുടെ ആശയം സ്വതന്ത്രമായും പരിപൂർണ്ണമായും ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. തുടക്കത്തിൽ വലിയ തർക്കങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും ഭൗമകാന്തിക മേഖലയിൽ ഉണ്ടായ മുന്നേറ്റങ്ങൾ പിൽക്കാലത്ത് ഈ വാദഗതി സമർത്ഥിക്കുകയും ഇന്നത്തെ പ്ലേറ്റ് ടേക്ടോണിക്സ് ആശയത്തിന് അടിസ്ഥാനമിടുകയും ചെയ്തു. 1915 ൽ പ്രസിദ്ധീകരിച്ച ഓൺ ദി ഒറിജിൻ ഓഫ് കോണ്ടിനെന്റ്സ് ആൻഡ് ഓഷൻസ് എന്ന പുസ്തകത്തിലാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. അന്തരീക്ഷവിജ്ഞാനശാഖയ്ക്ക് ഇദ്ദേഹം വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുണ്ട്.
Alfred Wegener | |
---|---|
ജനനം | |
മരണം | നവംബർ 1930 (aged 50) |
ദേശീയത | German |
പൗരത്വം | German |
കലാലയം | University of Berlin |
അറിയപ്പെടുന്നത് | Continental drift theory |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Meteorology, Geology, Astronomy |
ഡോക്ടർ ബിരുദ ഉപദേശകൻ | Julius Bauschinger |
സ്വാധീനിച്ചത് | Johannes Letzmann |
ഒപ്പ് | |
വാഗ്നറുടെ അന്ത്യം
തിരുത്തുക1930 നവംബർ ആദ്യവാരം ഗ്രീൻലൻഡിലേയ്ക്ക് പര്യവേക്ഷണത്തിന്റെ ഭാഗമായി യാത്രതിരിച്ച വാഗ്നർ കടുത്ത ശൈത്യത്തിനടിപ്പെട്ട് മടക്കയാത്രയ്ക്കിടെ മരണപ്പെട്ടു. ആറുമാസങ്ങൾക്കുശേഷം 1931 മേയ് 12 നാണ് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്താൻ കഴിഞ്ഞത്.
അവലംബം
തിരുത്തുക- ↑ "Alfred Wegener (1880-1930)". www.ucmp.berkeley.edu. Archived from the original on 2013-10-24. Retrieved 2013 ഒക്ടോബർ 24.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)