അലക്‌സാൻഡ്രിന മറ്റിൽൽഡ മാക്ഫെയ്ൽ

(Alexandrina Matilda MacPhail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അലക്‌സാൻഡ്രിന മറ്റിൽൽഡ മാക്ഫെയ്ൽ OBE (3 ജൂൺ 1860 - 6 നവംബർ 1946) ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വിമനിൽ നിന്ന് ബിരുദം നേടിയ ഒരു സ്കോട്ടിഷ് ഡോക്ടറായിരുന്നു. 1887-ൽ, ഇന്ത്യയിൽ ഒരു മിഷനറിയും ഡോക്ടറുമായി പ്രവർത്തിച്ച അവർ മദ്രാസിൽ സ്ഥാപിച്ച ആശുപത്രി പിന്നീട് ഒരു വലിയൊരു ആശുപത്രിയായി മാറി. ഒന്നാം ലോകമഹായുദ്ധസമയത്ത്, സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവ്വീസസിനു കീഴിൽ സെർബിയയിലും ഫ്രാൻസിലും അവർ ഡോക്ടറായി പ്രവർത്തിച്ചു.

Dr

അലക്സാണ്ട്രിന മറ്റിൽഡ മക്ഫെയിൽ

OBE, KHM
by Fréd Ahrlé & Co.
ജനനം3 ജൂൺ 1860
ഐൽ ഓഫ് സ്കൈ
മരണം6 നവംബർ 1946
എഡിൻബർഗ്
വിദ്യാഭ്യാസംലണ്ടൻ മെഡിക്കൽ സ്കൂൾ ഫോർ വിമൻ
തൊഴിൽഡോക്ടർ, മിഷനറി

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1860 ജൂണിൽ ഐൽ ഓഫ് സ്കൈയിലെ സ്ലീറ്റിലെ നോക്കിലാണ് അലക്സാണ്ട്രിന മക്ഫെയിൽ ജനിച്ചത്. സ്ലീറ്റിലെ ആദ്യത്തെ ഫ്രീ ചർച്ച് മിനിസ്റ്ററും പിന്നീട് യുണൈറ്റഡ് ഫ്രീ ചർച്ചിന്റെ ശുശ്രൂഷകനുമായ റെവറന്റ് ജോൺ സിൻക്ലെയർ മാക്ഫെയിലിന്റെുയും ജെസ്സി റീഡിൻറേയും (മുമ്പ്, ഫിൻലെയ്സൺ) മകളായിരുന്നു അവർ.[1] മാക്ഫെയിൽ ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമൺസിൽ ചേർന്ന് 1887-ൽ അവിടെനിന്ന് ബിരുദം നേടി.[2]

ബിരുദപഠനത്തിനു ശേഷം അവൾ ഇന്ത്യയിലെ മദ്രാസിലേക്ക് പോയി.[3] ഫ്രീ ചർച്ച് ഓഫ് സ്കോട്ട്ലൻഡ് ഒരു മെഡിക്കൽ മിഷനറിയായി അയച്ച ആദ്യത്തെ വനിതാ ഫിസിഷ്യനായിരുന്നു മാക്ഫെയ്ൽ. ഈ തസ്തികയിലേക്ക് അവളെ അയച്ച സമയത്ത്, ഇംഗ്ലണ്ടിൽ ഫിസിഷ്യൻമാരായി രജിസ്റ്റർ ചെയ്ത 60 സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, പത്ത് പേർ മാത്രമാണ് വിദേശത്ത് സേവനമനുഷ്ഠിച്ചിരുന്നത്.[4] പ്രാഥമികമായി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മാക്ഫെയിൽ 1888-ൽ മദ്രാസിലെ തന്റെ വീട്ടിൽ സ്ഥിരമായ ഒരു ഡിസ്പെൻസറിയും ക്ലിനിക്കും സ്ഥാപിച്ചിരുന്നു.[5][6][7] ഒരു സ്കോട്ടിഷ് വിദ്യാഭ്യാസ വിദഗ്ധയായിരുന്ന ക്രിസ്റ്റീന റെയ്‌നി (റോബർട്ട് റെയ്‌നിയുടെ സഹോദരി) 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മദ്രാസിലെത്തി, സ്കോട്ട്‌ലൻഡിലെ ക്ലിനിക്കിനെ പിന്തുണയ്ക്കുന്നതിനായി ഫണ്ട് സ്വരൂപിക്കാൻ തുടങ്ങി. ഈ അധിക ഫണ്ടുകൾ ക്ലിനിക്ക് വിപുലീകരിക്കാൻ അനുവദിച്ചതോടൊപ്പം, 1914-ൽ[8] റെയ്‌നി ഹോസ്പിറ്റൽ എന്ന എന്ന പേരിൽ സമ്പൂർണ്ണ ദൗത്യം ലോർഡ് പെന്റ്‌ലാൻഡ് തുറന്നുകൊടുക്കുന്നതിനുമിടയാക്കി.[9]

1946 നവംബർ 6-ന് എഡിൻബർഗിൽ വെച്ച് മാക്ഫെയിൽ അന്തരിച്ചു.[10]

  1. Norman, Macdonald (2016). The great book of Skye 2: from the island to the world: history, memory and community on a Scottish island. Maclean, Cailean,, Macdonald, Norman. Portree. ISBN 9781782808923. OCLC 964556670.{{cite book}}: CS1 maint: location missing publisher (link)
  2. "British Medical Journal 5th Nov 1887" (PDF). British Medical Journal. Retrieved 20 October 2018.
  3. Norman, Macdonald (2016). The great book of Skye 2: from the island to the world: history, memory and community on a Scottish island. Maclean, Cailean,, Macdonald, Norman. Portree. ISBN 9781782808923. OCLC 964556670.{{cite book}}: CS1 maint: location missing publisher (link)
  4. Thwing, Clarence M. D. (September 1890). "A Plea for Medical Missions". Missionary Review of the World. XIV (9): 674–675. Retrieved 21 October 2018.
  5. Bala, Panoom. Medicine and Colonial Engagements in India and Sub-Saharan AfricaCareer. p. 181.
  6. Norman, Macdonald (2016). The great book of Skye 2: from the island to the world: history, memory and community on a Scottish island. Maclean, Cailean,, Macdonald, Norman. Portree. ISBN 9781782808923. OCLC 964556670.{{cite book}}: CS1 maint: location missing publisher (link)
  7. Joseph, Ashish. "Times of India - The Royal past of Royapuram". Times of India. Retrieved 20 October 2018.
  8. Muthiah, S. "A hospital rediscovered". Retrieved 20 October 2018.
  9. Balfour, Margaret Ida; Young, Ruth (1929). The work of medical women in India. H. Milford. p. 91.
  10. "Births, Marriages and Deaths. 30th November 1946". The Lancet.