സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവീസ്
സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവീസസ് (SWH) 1914 ൽ സ്ഥാപിതമായ ഒരു സംഘടനയാണ്. ഡോ. എൽസി ഇംഗ്ലിസ് നേതൃത്വം നൽകിയ ഈ സംഘടന നഴ്സുമാർ, ഡോക്ടർമാർ, ആംബുലൻസ് ഡ്രൈവർമാർ, പാചകത്തൊഴിലാളികൾ, സന്നദ്ധ സേവകർ എന്നിവരുടെ സേവനം നൽകുന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഈ സംഘടനയുടെ നേതൃത്വത്തിൽ, 14 മെഡിക്കൽ യൂണിറ്റുകൾ കോർസിക്ക, ഫ്രാൻസ്, മാൾട്ട, റൊമാനിയ, റഷ്യ, സലോനിക്ക, സെർബിയ എന്നിവിടങ്ങളിലെ സേവനത്തിനായി അയച്ചിരുന്നു.[1]
സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവീസ് | |
---|---|
Organisation | |
Funding | നാഷണൽ യൂണിയൻ ഓഫ് വിമൻസ് സഫ്‌റേജ് സൊസൈറ്റീസ്, റെഡ് ക്രോസ്, സംഭാവനകൾ |
History | |
Opened | 1914 |
Closed | 1919 |
അവലംബം
തിരുത്തുക- ↑ "SWH Scottish Women's Hospital" (PDF). Library at The Royal College of Surgeons of Edinburgh. 17 February 2016. Archived (PDF) from the original on 7 March 2016. Retrieved 17 February 2016.