ആൽസീഡെ ഡെഗാസ്പെറി

(Alcide De Gasperi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറ്റലിയിലെ മുപ്പതാമത്തെ പ്രധാനമന്ത്രിയായിരുന്നു ആൽസീഡെ ഡെഗാസ്പെറി. ദീർഘകാലത്തെ ഫാസിസ്റ്റ് സമഗ്രാധിപത്യത്തിനുശേഷം ഇറ്റലിയെ ജനാധിപത്യത്തിലേക്കു നയിക്കുന്നതിന് ഇദ്ദേഹം നേതൃത്വം നൽകി. 1881 ഏപ്രിൽ 3-ന് ട്രെന്റോ പ്രവിശ്യയിലായിരുന്നു ജനനം. വിയന്ന സർവകലാശാലയിൽ നിന്നും ബിരുദം നേടി. ഇദ്ദേഹം 1911 മുതൽ 1918 വരെ ആസ്റ്റ്രിയൻ പാർലമെന്റിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ജന്മദേശം ഉൾക്കൊള്ളുന്ന ആസ്റ്റ്രിയയെ ഉൾപ്പെടുത്തി ഏകീകൃത ഇറ്റലി രൂപവത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു. 1919-ൽ പോപ്പുലർ പാർട്ടി സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം. 1921-ൽ ചേംബർ ഒഫ് ഡെപ്യൂട്ടീസിൽ (നിയമസഭ) അംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഫാസിസ്റ്റു വിരുദ്ധനായിരുന്ന ഇദ്ദേഹത്തെ ബെനിറ്റോ മുസ്സോളിനിയുടെ ഗവൺമെന്റ് 1926 -ഓടെ തടവുകാരനാക്കിയിരുന്നു. 1931 മുതൽ വത്തിക്കാൻ ഗ്രന്ഥശാലയിൽ ജോലി നോക്കിവന്നു. രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോൾ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ വീണ്ടും പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മുസ്സോളിനിയുടെ പതനശേഷമുണ്ടായ ഇറ്റാലിയൻ മന്ത്രിസഭകളിൽ മന്ത്രിയാവുകയും 1945-നുശേഷം കൂട്ടുകക്ഷി ഗവൺമെന്റുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1953 വരെ തുടർച്ചയായി എട്ടുതവണ ഇദ്ദേഹം പ്രധാനമന്ത്രിയായി മന്ത്രിസഭ രൂപവത്കരിച്ചിരുന്നു. ഇറ്റലിയിൽ കമ്യൂണിസം വേരൂന്നുന്നതിനെതിരായി പ്രവർത്തിച്ച ശക്തികേന്ദ്രമായിരുന്നു ഡെഗാസ്പെറി.

ആൽസീഡെ ഡെഗാസ്പെറി
ഇറ്റലിയുടെ മുപ്പതാമത്തെ പ്രധാനമന്ത്രി
ഓഫീസിൽ
December 10, 1945 – August 17, 1953
MonarchsVictor Emmanuel III
Umberto II
രാഷ്ട്രപതിEnrico De Nicola
Luigi Einaudi
മുൻഗാമിFerruccio Parri
പിൻഗാമിGiuseppe Pella
Minister of Foreign Affairs
ഓഫീസിൽ
December 12, 1944 – October 18, 1946
പ്രധാനമന്ത്രിIvanoe Bonomi
Ferruccio Parri
Himself
മുൻഗാമിIvanoe Bonomi
പിൻഗാമിPietro Nenni
ഓഫീസിൽ
July 26, 1951 – August 17, 1953
പ്രധാനമന്ത്രിHimself
മുൻഗാമിCarlo Sforza
പിൻഗാമിGiuseppe Pella
Minister of the Interior
ഓഫീസിൽ
July 13, 1946 – February 2, 1947
പ്രധാനമന്ത്രിHimself
മുൻഗാമിGiuseppe Romita
പിൻഗാമിMario Scelba
2nd President of the Common Assembly of the ECSC
ഓഫീസിൽ
January 1, 1954 – August 19, 1954
മുൻഗാമിPaul Henri Spaak
പിൻഗാമിGiuseppe Pella
വ്യക്തിഗത വിവരങ്ങൾ
ജനനം(1881-04-03)ഏപ്രിൽ 3, 1881
Pieve Tesino, Tyrol, Austria-Hungary
മരണംഓഗസ്റ്റ് 19, 1954(1954-08-19) (പ്രായം 73)
Borgo Valsugana, Trentin, Italy
ദേശീയതItalian
രാഷ്ട്രീയ കക്ഷിChristian Democracy
പങ്കാളിFrancesca Romani
കുട്ടികൾMaria Romana De Gasperi
other 3 daughters
അൽമ മേറ്റർUniversity of Vienna

1953-ലെ തെരഞ്ഞെടുപ്പിൽ ഡെഗാസ്പെറിയുടെ കക്ഷിക്കുണ്ടായ പരാജയത്തെത്തുടർന്ന് ഇദ്ദേഹം പ്രധാമന്ത്രിപദമൊഴിഞ്ഞു. എങ്കിലും ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സെക്രട്ടറി ജനറലായി തുടരാൻ സാധിച്ചു. 1954 ഓഗസ്റ്റ് 19-ന് ഡെഗാസ്പെറി നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെഗാസ്പെറി, ആൽസീഡെ (1881 - 1954) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആൽസീഡെ_ഡെഗാസ്പെറി&oldid=3624683" എന്ന താളിൽനിന്ന് ശേഖരിച്ചത്