അൽസ്യൂ അമൊറോസോ ലിമാ

(Alceu Amoroso Lima എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രസീലിയൻ ചിന്തകനും വിമർശകനുമായിരുന്നു അൽസ്യൂ അമൊറോസോ ലിമാ (ഡിസംബർ 11, 1893 – ഓഗസ്റ്റ് 14, 1983). 1893-ൽ പെട്രോപൊലിസിൽ ജനിച്ചു. 1928 വരെ ട്രിസ്റ്റാവോ ഡി അതായഡ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം രചനകൾ നടത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറിയ പങ്കും സാമൂഹികനീതി ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി എഴുതപ്പെട്ടിട്ടുള്ളവയാണ്. 1935-ൽ ബ്രസീലിയൻ അക്കാദമി ഒഫ് ലെറ്റേഴ്സിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 80-ൽ അധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അമൊറോസോ 1983-ൽ അന്തരിച്ചു.

Alceu Amoroso Lima
ജനനം(1893-12-11)ഡിസംബർ 11, 1893
Petrópolis
മരണംഓഗസ്റ്റ് 14, 1983(1983-08-14) (പ്രായം 89)
Rio de Janeiro
തൊഴിൽWriter, Journalist, Activist
ഭാഷPortuguese
ദേശീയതBrazilian

പ്രധാനകൃതികൾ

തിരുത്തുക
  • റവല്യൂഷൻ, റിയാക്ഷൻ ഓർ റിഫോം (1964)
  • ഇൻ ഡിഫൻസ് ഒഫ് ത്രെറ്റൻഡ് ഹ്യൂമനിസം (1965)
  • ദ് റിയാക്ഷണറി എക്സ്പീരിയൻസ് (1968)
  • ദ് റൈറ്റ്സ് ഒഫ് മാൻ ആൻഡ് ദ് മാൻ വിത്തൗട്ട് റൈറ്റ്സ് (1974)
  • ഇൻ സേർച്ച് ഒഫ് ഫ്രീഡം (1975).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമൊറോസോ ലിമാ, അൽസ്യൂ (1893 - 1983) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൽസ്യൂ_അമൊറോസോ_ലിമാ&oldid=3607066" എന്ന താളിൽനിന്ന് ശേഖരിച്ചത്