നസാഇ

(Al-Nasa'i എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നസാഇ അഥവാ അൽനസാഇ എന്നറിയപ്പെടുന്ന അഹമ്മദ് ഇബിനു ഷുഖൈബ് ഇബിനു അലി ഇബിനു സിനാൻ അബു അബ്ദുൽറഹ്‌മാൻ അൽനസാഇ അറിയപ്പെടുന്ന ഹദീസ് സമാഹാരകനാണ്. അദ്ദേഹത്തിന്റെ സുനൻ അൽസുഗ്റ എന്ന ഹദീസ് സമാഹരണം ഇസ്‌ലാമിലെ ആറ് ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്നാണ്. നസാഇ രചിച്ചതിനാൽ ഈ ഹദീസ് ഗ്രന്ഥം സുനൻ അൽനസാഇ എന്നും അറിയപ്പെടുന്നു.

ഹദീസ്പണ്ഡിതൻ
അഹമ്മദ് ഇബിനു ഷുഖൈബ് ഇബിനു അലി ഇബിനു സിനാൻ അബു അബ്ദുൽറഹ്‌മാൻ അൽനസാഇ
പൂർണ്ണ നാമംനസാഇ
കാലഘട്ടംIslamic golden age
പ്രധാന താല്പര്യങ്ങൾഹദീസ്
സൃഷ്ടികൾസുനൻ അൽസുഗ്റ

ജീവചരിത്രം

തിരുത്തുക

ഖുറാസാനിലെ നസാ-യിൽ 829ൽ ജനിച്ച അദ്ദേഹം മതപഠനത്തിനായി വളരെയധികം യാത്ര ചെയ്യുന്ന ആളായിരുന്നു. യഥാക്രമം ഈജിപ്തിലും ദമാസ്കസിലും താമച്ചിട്ടുണ്ട്. ഉമയ്യദ് ഭരണാധികാരികളെ വിമർശിച്ചിരുന്ന അദ്ദേഹം 915ൽ ഉമയ്യദ് അനുയായികളാൽ വധിക്കപ്പെടുകയായിരുന്നു.[2] അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലം അജ്ഞാതമാണ് എങ്കിലും മക്കയോ പലസ്തീനിലെ റാമള്ളയോ ആയിരിക്കാമെന്നു കരുതപ്പെടുന്നു.

16 ഗ്രന്ഥങ്ങളുടെ രചയിതാവായ നസാഇയുടെ 6 ഗ്രന്ഥങ്ങളും ഹദീസുകളുമായി ബന്ധപ്പെട്ടവയാണ്.[3]

  1. Al-Bastawī, ʻAbd al-ʻAlīm ʻAbd al-ʻAẓīm (1990). Al-Imām al-Jūzajānī wa-manhajuhu fi al-jarḥ wa-al-taʻdīl. Maktabat Dār al-Ṭaḥāwī. p. 9.
  2. "Imaam Ahmad Ibn Shu'ayb an-Nasaa'ee (biography by www.theclearpath.com)". Theclearpath.com. Archived from the original on 2008-03-06. Retrieved 2010-04-11.
  3. Tuhfat al-Ashraf, vol. 8 p. 434-455
"https://ml.wikipedia.org/w/index.php?title=നസാഇ&oldid=3867526" എന്ന താളിൽനിന്ന് ശേഖരിച്ചത്