ആഗ്ര

(Agra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ആഗ്ര
India-locator-map-blank.svg
Red pog.svg
ആഗ്ര
27°11′N 78°01′E / 27.18°N 78.02°E / 27.18; 78.02
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ഉത്തർപ്രദേശ്‌
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 1,331,339
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
282 XXX
+0562
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ താജ്‌മഹൽ


ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ്‌ ആഗ്ര. ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ആഗ്ര. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ തെക്ക്, യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്.

ആഗ്ര കോട്ട
ഖാസ് മഹൽ
താജ്മഹൽ

ചരിത്രംതിരുത്തുക

ദില്ലിയിലെ ലോധി രാജവംശത്തിലെ സുൽത്താനായിരുന്ന സിക്കന്തർ ലോധിയാണ്‌ 1503-ൽ ആഗ്ര നഗരം സ്ഥാപിച്ചത്.

ചരിത്രസ്മാരകങ്ങൾതിരുത്തുക

താജ്‌മഹൽതിരുത്തുക

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. തൻറെ പത്നി മുംതാസിൻറെ സ്മരണയ്ക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണികഴിപ്പിച്ചതാണ് ഇത്. മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ൽ ഇത് ലോകപൈതൃകപ്പട്ടികയിൾ ഇടം നേടി. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത് വർഷത്തോളമെടുത്തു.

ആഗ്ര കോട്ടതിരുത്തുക

ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കോട്ട. അക്ബർ ചക്രവർത്തി 1565ൽ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1983 ൽ ഇത് യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി.

ജഹാംഗീർ പാലസ്തിരുത്തുക

അക്ബർ ചക്രവർത്തി ആഗ്ര കോട്ടയ്ക്കുള്ളിൽ അദ്ദേഹത്തിൻറെ മകൻ ജഹാംഗീറിനുവേണ്ടി പണികഴിപ്പിച്ച കൊട്ടാരം

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആഗ്ര&oldid=3863302" എന്ന താളിൽനിന്ന് ശേഖരിച്ചത്