അഡൊണിസ്
യവനപുരാണങ്ങളിൽ പുരുഷസൗന്ദ്യര്യത്തിന്റെ മാതൃകയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ദേവനാണ് അഡോണിസ് സിറിയൻ രാജാവായ തീയാസിന്റെ മകൾ മീറായിക്ക് സ്വന്തം പിതാവിൽ നിന്നുണ്ടായ പുത്രനാണ് അഡൊണിസ്. വേട്ടയിൽ ഒരു കാട്ടുപന്നിയാൽ കൊല്ലപ്പെട്ട അഡൊണിസിനെ അഫ്രൊഡൈറ്റ് ദേവി അമൃതം തളിച്ച് ജീവിപ്പിച്ചുവത്രേ. തമോദേവതയായ പേസിഫനി ഈ യുവകൊമളനെ അഫ്രൊഡൈറ്റിനു വിട്ടുകൊടുക്കാൻ വിസമ്മതിച്ചു. എന്നാൽ അഫൊഡൈറ്റിന്റെ അപേഷ്ഷ പ്രകാരം, ഭൂമിയിൽ എല്ലാകൊല്ലവും നാലുമാസം വീതം ഇവരിൽ ഓരൊരുത്തരൊടുംകൂടി സഹവസിക്കാൻ അഡൊണിസിനെ അനുവദിച്ചുകൊണ്ട് സിയൂസ് ദേവൻ തർക്കം തീർത്തു. അഡൊണിസിന്റെ ബഹുമാനാർഥം ആഥൻസിലും അലക്സാന്ദ്രിയയിലും മറ്റും വാർഷികോൽസവങ്ങൾ നടത്തിവന്നിരുന്നു. ഒരു കാർഷികദേവനായി അഡൊണിസ് ഗണിക്കപ്പെടുന്നു. അതിനാൽ അദ്ദേഹതിന്റെ മരണവും പുനരുത്ഥാനവും, സസ്യജാലത്തിനു ശിശിരഋതുവിൽ സംഭവിക്കുന്ന അപചയത്തേയും വസന്തത്തിൽ ഉൺടാകുന്ന പുനരുജ്ജീവനത്തെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.[1][2]
അവലംബം
തിരുത്തുക- ↑ തിങ്ക് വർക്ക് .ഇന്നിൽ നിന്ന് അഡോണിസ്
- ↑ എൻസൈക്ലോപീഡിയ മിത്തിക്ക അഡോണിസ്