അഡോബി ഇൻഡിസൈൻ

(Adobe InDesign എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഡോബി സിസ്റ്റംസ് നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു ഡെസ്ക് ടോപ്പ് പബ്ലിഷിങ്ങ് സോഫ്റ്റ്വെയറാണ് അഡോബി ഇൻഡിസൈൻ.

അഡോബി ഇൻഡിസൈൻ
Adobe InDesign CC icon.svg
InDesign CS3 screenshot.png
Adobe InDesign CS4 running on Mac OS X
വികസിപ്പിച്ചത്അഡോബി സിസ്റ്റംസ്
Stable release
CS4 (6.0) / ഒക്ടോബർ 15 2008 (2008-10-15), 4658 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംMac OS X, Microsoft Windows
തരംDesktop publishing
അനുമതിപത്രംProprietary
വെബ്‌സൈറ്റ്www.adobe.com/products/indesign

ഉപയോക്താക്കൾതിരുത്തുക

സമയബന്ധിത പ്രസിദ്ധീകരണങ്ങൾ, പോസ്റ്ററുകൾ, അച്ചടി മാധ്യമങ്ങൾ തുടങ്ങിയവയിലെ രൂപകൽപ്പകരാണ് ഇതിന്റെ പ്രധാന ഉപയോക്താക്കൾ. നീണ്ട ഡോക്യുമെന്റുകൾ തയ്യാറാക്കാൻ സാധാരണയായി അഡോബി ഫ്രയിം‌മേക്കർ അല്ലെങ്കിൽ ക്വാർക്ക്-എക്സ്‌-പ്രസ്സ് ആണ് ഉപയോഗിക്കുന്നത്.

ക്വാർക്ക്-എക്സ്‌-പ്രസ്സ് ന്റെ നേർ എതിരാളിയാണ് ഇൻഡിസൈൻ.

ചരിത്രംതിരുത്തുക

അഡോബിയുടെ തന്നെ പേജ്മേക്കറിന് പകരക്കാരനായ പിൻഗാമിയാണ് ഇൻഡിസൈൻ. 1994 ൽ അൽദസിനെ (Aldus) ഏറ്റെടുത്തതിനെ തുടർന്ന് അഡോബിക്ക് സ്വന്തമായ പേജ്മേക്കറിന്റെ വിപണി 1998 ൽ 1996 ൽ പൂറത്തിറങ്ങിയ കൂടുതൽ മെച്ചപ്പെട്ട ക്വാർക്ക്-എക്സ്‌-പ്രസ്സ് 4.1 നോടുള്ള കിടമൽസരത്തിൽ നഷ്ടമാവുകയായിരുന്നു. ആ അവസരത്തിൽ അഡോബിയെ ഏറ്റെടുത്ത് പേജ്മേക്കറുമായുള്ള പൂർണ്ണമായ മൽസരം ഒഴിവാക്കാൻ ക്വാർക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് നിരാകരിച്ച അഡോബി "K2" എന്ന കോഡ് നാമത്തിൽ പേജ്മേക്കറിൽ നിന്നും വ്യത്യസ്തമായി ഒരു സം‌രംഭം ആരംഭിക്കുകയും 1999 ൽ ഇൻഡിസൈൻ 1.0 എന്ന പേരിൽ പുറത്തിറക്കുകയും ചെയ്തു.

2002 ൽ ഇതായിരുന്നു ആദ്യത്തെ മാക് ഓഎസ് എക്സ്-സ്വതേയുള്ള ഡെസ്ക്‌ടോപ്പ് പബ്ലീഷിങ്ങ് സോഫ്റ്റ്‌വേർ. ഇതിന്റെ മൂന്നാം പതിപ്പ് (InDesign CS) അഡോബിയുടെ ക്രിയേറ്റീവ് സ്യൂട്ടിന്റെ ഭാഗമായി ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, അക്രോബാറ്റ് തുടങ്ങിയവയുടെ കൂടെ വിതരണം ചെയ്തതിലൂടെ ഇതിന്റെ പ്രചാരം വളരെയധികം വർദ്ധിച്ചു. വിവിധ ഭാഷകളിൽ ഇതിന്റെ പതിപ്പുകൾ ലഭ്യമാണ്‌. ഡോക്യുമെന്റുകൾ അഡോബിന്റെ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റിലേക്ക് (PDF) മാറ്റുകയും ചെയ്യുന്നു. ഇതായിരുന്നു ആദ്യമായി യുണീകോഡിൽ ടെക്സ്റ്റ് പ്രൊസസ്സിങ്ങ് സാധ്യമാക്കിയ ഡി.ടി.പി സോഫ്റ്റ്‌വേർ, ഓപ്പൺടൈപ്പ് ഫോണ്ടുകൾ ഉപയോഗിച്ചുള്ള ഉന്നത ടൈപ്പോഗ്രാഫി, ഉയർന്ന സുതാര്യത സവിശേഷതകൾ, വിവിധ ലെയ്‌ഔട്ട് രീതികൾ ജാവസ്ക്രിപ്റ്റ് ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോം-ഇതര സ്ക്രിപ്റ്റിങ്ങ് എന്നിവ ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു.

പിന്നീട് ഇറങ്ങിയ പതിപ്പുകളിൽ പുതിയ ഫയൽ തരങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.


"https://ml.wikipedia.org/w/index.php?title=അഡോബി_ഇൻഡിസൈൻ&oldid=3089311" എന്ന താളിൽനിന്ന് ശേഖരിച്ചത്