അഡോബി ഡ്രീംവീവർ

വെബ്‌ പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ
(Adobe Dreamweaver എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെബ്‌ പേജുകൾ രൂപകൽപന ചെയ്യാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് അഡോബി ഡ്രീംവീവെർ. ഈ വിഭാഗത്തിൽ ഇപ്പോൾ നിരവധി സോഫ്റ്റ്‌വെയറുകൾ ലഭ്യമാണെങ്കിലും ഡ്രീംവീവെർ ആണ് വിപണിയിൽ മുന്നിട്ടു നിൽക്കുന്നത്‌. ഡ്രീംവീവേർ വികസിപ്പിച്ചെടുത്തത് മാക്രോമീഡിയ എന്നാ കമ്പനി ആണ്. പിന്നീട് അഡോബി ഡ്രീംവീവേർ ഏറ്റെടുത്തു. ഇപ്പോൾ ഈ സോഫ്റ്റ്‌വെയർ അഡോബിയുടെ ക്രിയേറ്റീവ് സ്യൂട്ട് എന്നാ സോഫ്റ്റ്‌വെയർ കൂട്ടത്തോടൊപ്പം വിതരണം ചെയ്യപ്പെടുന്നു. ഡ്രീംവീവെർ വിൻഡോസ്, മാക്കിന്റോഷ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ പര്യാപ്തമാണ്.

അഡോബി ഡ്രീംവീവർ
വികസിപ്പിച്ചത്Adobe Inc. (2005–present)
Macromedia (before 2005)
ആദ്യപതിപ്പ്ഡിസംബർ 1997; 27 വർഷങ്ങൾ മുമ്പ് (1997-12)[1]
Stable release
21.4[2] Edit this on Wikidata / 6 മേയ് 2024
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംWindows 10 version 1703 and above, macOS 10.12 Sierra and above
തരംHTML editor, programming tool, integrated development environment (IDE)
അനുമതിപത്രംTrialware software as a service
വെബ്‌സൈറ്റ്www.adobe.com/products/dreamweaver

മാക്രോമീഡിയ പ്രൊഡക്‌റ്റ് സ്യൂട്ട് അഡോബി ഏറ്റെടുത്തതിനെത്തുടർന്ന്, പതിപ്പ് 8.0-ന് ശേഷമുള്ള ഡ്രീംവീവറിന്റെ റിലീസുകൾ ഡബ്ല്യൂ3സി(W3C) മാനദണ്ഡങ്ങൾക്ക് അനുസൃതമായി. സിഎസ്എസ്, ജാവാസ്ക്രിപ്റ്റ് പോലുള്ള വെബ് സാങ്കേതികവിദ്യകൾക്കും എഎസ്പി(ASP JavaScript, ASP VBScript, ASP.NET C#, ASP.NET VB), കോൾഡ്ഫ്യൂഷൻ(ColdFusion), സ്ക്രിപ്റ്റ് ലെറ്റ്(Scriptlet), പിഎച്ച്പി എന്നിവയുൾപ്പെടെയുള്ള വിവിധ സെർവർ-സൈഡ് സ്ക്രിപ്റ്റിംഗ് ഭാഷകൾക്കും ചട്ടക്കൂടുകൾക്കുമുള്ള മെച്ചപ്പെട്ട പിന്തുണ സമീപകാല പതിപ്പുകൾക്കുണ്ട്.[3]

സവിശേഷതകൾ

തിരുത്തുക

അഡോബി ഡ്രീംവീവർ സിസി എന്നത് ഒരു വെബ് ഡിസൈനും വെബ്‌സൈറ്റുകൾ വികസിപ്പിക്കാനും രൂപകൽപ്പന ചെയ്യാനും ഉപയോഗിക്കുന്ന ഒരു ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് എൻവയോൺമെന്റ് (IDE) ആപ്ലിക്കേഷനാണ്. സിന്റാക്സ് ഹൈലൈറ്റിംഗ്, കോഡ് പൂർത്തീകരണം, തത്സമയ വാക്യഘടന പരിശോധന, കോഡ് എഴുതുന്നതിൽ ഉപയോക്താവിനെ സഹായിക്കുന്നതിന് കോഡ് സൂചനകൾ സൃഷ്ടിക്കുന്നതിനുള്ള കോഡ് ഇൻട്രോസ്പെക്ഷൻ എന്നിവയെ പിന്തുണയ്ക്കുന്ന ഒരു കോഡ് എഡിറ്റർ ഡ്രീംവീവറിൽ ഉൾപ്പെടുന്നു.

പതിപ്പുകളുടെ ചരിത്രം

തിരുത്തുക
പ്രായോജകർ പ്രധാന പതിപ്പ് നവീകർണം/ മറ്റ് നാമം പ്രസിദ്ധീകരിച്ച ദിവസം കുറിപ്പുകൾ
മാക്രോമീഡിയ 1.0 1.0 ഡിസംബർ 1997 ആദ്യ പതിപ്പ്. മാക് ഓ. എസിനു മാത്രം
1.2 മാർച്ച് 1998 ആദ്യ വിൻഡോസ് പതിപ്പ്
2.0 2.0 ഡിസംബർ 1998
3.0 3.0 ഡിസംബർ 1999
UltraDev 1.0 ജൂൺ 1999
4.0 4.0 ഡിസംബർ 2000
UltraDev 4.0 ഡിസംബർ 2000
6.0 MX 29 മെയ് 2002
7.0 MX 2004 10 സെപ്റ്റംബർ 2003
8.0 8.0 13 സെപ്റ്റംബർ 2005 അവസാന മാക്രോമീഡിയ പതിപ്പ്
അഡോബി 9.0 CS3 16 ഏപ്രിൽ 2007 Adobe GoLive നെ ക്രിയേറ്റീവ് സ്യൂട്ടിൽ മാറ്റപ്പെട്ടു
10.0 CS4 23 സെപ്റ്റംബർ 2008
11.0 CS5 12 ഏപ്രിൽ 2010
11.5 CS5.5 12 ഏപ്രിൽ 2011 HTML5 പിന്തുണ
12.0 CS6 22 മാർച്ച് 2012
Color Legend
Red പഴയ പതിപ്പുകൾ. നിലവിൽ പിന്തുണയില്ല.
Yellow പഴയപതിപ്പുകൾ. നിലവിൽ പിന്തുണയുണ്ട്.
Green നിലവിലെ പതിപ്പ്

CNET


  1. "Dreamweaver system requirements".. Retrieved on 2013-07-21.
  2. "Feature summary | Dreamweaver (May 2024 release)". 6 മേയ് 2024. Retrieved 16 മേയ് 2024.
  3. "Learn to build dynamic websites and web applications". Dreamweaver Developer Center. Retrieved 15 November 2011.
"https://ml.wikipedia.org/w/index.php?title=അഡോബി_ഡ്രീംവീവർ&oldid=3928088" എന്ന താളിൽനിന്ന് ശേഖരിച്ചത്