കുപ്പമേനി
ചെടിയുടെ ഇനം
(Acalypha indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക ഔഷധസസ്യമാണ് കുപ്പമേനി. ഇത് പൂച്ചമയക്കി എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. സമതലപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇതിന് ഏകദേശം ഒരു മീറ്റർ വരെ പൊക്കമുണ്ടാകും. ധാരാളം ഇലകൾ കാണപ്പെടുന്ന ഈ ചെടി ശാഖോപശാഖകളായി വളരുന്നു. ദീർഘവൃത്താകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന ഇതിന്റെ ഇലകളുടെ പുറം ഭാഗം മിനുസമാർന്നതാണ്. പൂക്കൾ പച്ചനിറത്തിലുള്ളവയും കായ്കൾ വെള്ളനിറത്തിലുള്ളവയുമാണ്. കായ്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു.
കുപ്പമേനി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. indica
|
Binomial name | |
Acalypha indica | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : കഷായം, തിക്തം
- ഗുണം : രൂക്ഷം
- വീര്യം : ഉഷ്ണം
- വിപാകം : കടു
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Acalypha indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acalypha indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.