അബൂ യൂസുഫ്

(Abu Yusuf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്ലാമിക നിയമശാസ്ത്രപണ്ഡിതനും സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു അബൂ യൂസുഫ് (അറബിൿ: أبو يوسف‎). 731-ൽ ഇറാക്കിൽ ജനിച്ചു. ഹനഫീമദ്ഹബു എന്ന ചിന്താസരണിയുടെ ഉപജ്ഞാതാവായ ഇമാം, അബുഹനീഫയുടെ മുഖ്യ ശിഷ്യനായിരുന്നു. ഈ ചിന്താസരണിയുടെ വികാസത്തിനും പ്രചാരണത്തിനുംവേണ്ടി അബൂ യൂസഫ് വഹിച്ച പങ്ക് ഗണനീയമാണ്. പല അബ്ബാസിയാ ഖലീഫമാരുടെയും കീഴിൽ ഖാളി (ന്യായാധിപൻ) ആയി സേവനം അനുഷ്ഠിച്ച ഇദ്ദേഹത്തെ ഹാറൂൻ റഷീദ്, ബാഗ്ദാദിൽ മുഖ്യ ന്യായാധിപനായി നിയമിച്ചു. ഖലീഫയുടെ വിശ്വസ്ത സുഹൃത്തും നിയമോപദേഷ്ടാവും കൂടിയായിരുന്നു അബൂ യൂസുഫ്. മതസംബന്ധമായി ഇദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത് കിതാബുൽ ഖറാജ് എന്ന ഭൂനികുതിനിയമഗ്രന്ഥമാണ്. ചാണക്യന്റെ കൃതിക്കുശേഷം പൌരസ്ത്യലോകത്ത് രചയിതമായ ആദ്യത്തെ അർഥശാസ്ത്രഗ്രന്ഥമാണിത്. കൃഷിക്കാരുടെമേലുള്ള അമിതമായ നികുതിഭാരം കാർഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നും തരിശുഭൂമിയുടെ ഉടമാവകാശം അത് കൃഷിയോഗ്യം ആക്കിയവനാണെന്നും അബൂ യൂസുഫ് ഈ കൃതിയിൽ സിദ്ധാന്തിച്ചിട്ടുണ്ട്. ഇദ്ദേഹം 798-ൽ ബാഗ്ദാദിൽ നിര്യാതനായി.

Imam Abu Yusuf
മരണം798
കാലഘട്ടംIslamic Golden Age
പ്രദേശംMuslim Jurist
മതംIslam
ചിന്താധാരSunni Hanafi
പ്രധാന താത്പര്യങ്ങൾIslamic Jurisprudence
ശ്രദ്ധേയമായ ആശയങ്ങൾEvolution of Islamic Jurisprudence
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബൂ യൂസുഫ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബൂ_യൂസുഫ്&oldid=3226369" എന്ന താളിൽനിന്ന് ശേഖരിച്ചത്