എ ബഗ്‌സ് ലൈഫ്

(A Bug's Life എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ ബഗ്‌സ് ലൈഫ് 1998 -ൽ പുറത്തിറങ്ങിയ പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ചു വാൾട്ട് ഡിസ്നി പിക്ചർസ്‌ വിതരണം നിർവഹിക്കുകയും ചെയ്ത ഒരു അമേരിക്കൻ 3ഡി അനിമേഷൻ ചിത്രമാണ്. ജോൺ ലാസ്സെറ്റർ സംവിധാനവും ആൻഡ്രൂ സ്റ്റാൻറ്റൺ സഹസംവിധാനവും നിർവ്വഹിച്ചു. തന്റെ കോളനിയെ അത്യാഗ്രഹികളായ പുൽച്ചാടികളിൽ നിന്ന് രക്ഷിക്കാൻ “കടുത്ത പോരാളികളെ” തേടിയിറങ്ങുന്ന ഫ്ളിക് എന്ന ഉറുമ്പ് ആണ് ചിത്രത്തിന്റെ കേന്ദ്രകഥാപാത്രം. ഡേവ് ഫോളി, കെവിൻ സ്പേസി, ജൂലിയ ലൂയിസ്-ഡ്രേഫസ്, ഹെയ്ഡൻ പാനെറ്റിയർ, ഫില്ലിസ് ഡില്ലർ, റിച്ചാർഡ് കൈൻഡ്, ഡേവിഡ് ഹൈഡ് പിയേർസ്, ജോ റാഫ്റ്റ്, ഡെനിസ് ലിയറി, ജോൺ റാറ്റ്സൻബർഗർ, ജോനതൻ ഹാരിസ് തുടങ്ങിയവർ ചിത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്. റാൻഡി ന്യൂമാൻ സംഗീതസംവിധാനം നിർവഹിച്ചു.

A Bug's Life
Theatrical release poster
സംവിധാനംJohn Lasseter
നിർമ്മാണം
കഥ
തിരക്കഥ
ആസ്പദമാക്കിയത്The Ant and the Grasshopper by Aesop
അഭിനേതാക്കൾDave Foley
Kevin Spacey
Julia Louis-Dreyfus
Hayden Panettiere
Phyllis Diller
Richard Kind
David Hyde Pierce
Joe Ranft
Denis Leary
Jonathan Harris
Madeline Kahn
Bonnie Hunt
Brad Garrett
സംഗീതംRandy Newman
ഛായാഗ്രഹണംSharon Calahan
ചിത്രസംയോജനംLee Unkrich
സ്റ്റുഡിയോ
വിതരണംBuena Vista Pictures
റിലീസിങ് തീയതി
  • നവംബർ 25, 1998 (1998-11-25)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$120 million[1]
സമയദൈർഘ്യം95 minutes[2]
ആകെ$363.4 million[1]

ഈസോപ് കഥകളിലെ ഉറുമ്പും പുൽച്ചാടിയും എന്ന കഥയിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.[3] 1995 ടോയ് സ്റ്റോറി റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെ ഈ ചിത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. തിരക്കഥ എഴുതിയത് സ്റ്റാൻറ്റണും കോമഡി എഴുത്തുകാരായ ഡോണൾഡ് മക്എനേറിയും ബോബ് ഷോയും ചേർന്നിട്ടാണ്. ചിത്രത്തിൽ ഉറുമ്പുകൾ കൂടുതൽ ആകർഷകമാക്കി അവതരിപ്പിച്ചു, ഇതിനായി പിക്സാറിന്റെ അനിമേഷൻ യൂണിറ്റ് കംപ്യൂട്ടർ അനിമേഷൻ രംഗത്ത് കൂടുതൽ നവീകരണങ്ങൾ കൊണ്ടുവന്നു. ചിത്രത്തിന്റെ നിർമ്മാണം നടക്കുന്ന വേളയിൽ ഡ്രീംവർക്സ് അനിമേഷൻ ആന്റസ് എന്ന പേരിൽ സമാനമായ ഒരു ചിത്രവുമായി വന്നതിനാൽ ഇരുനിർമാതാക്കളും തമ്മിൽ ഒരു വഴക്കിന് കാരണമായി.

നവംബർ 25, 1998 -ൽ ചിത്രം തീയറ്ററുകളിൽ എത്തി. 363 ദശലക്ഷം ഡോളർ വരുമാനം നേടി ഒരു ബോക്സ് ഓഫീസ് വിജയമായി മാറി.[1] മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്റെ കഥയും അനിമേഷനും പ്രകീർത്തിക്കപ്പെട്ടു. 

  1. 1.0 1.1 1.2 "A Bug's Life (1998)". Box Office Mojo. Retrieved മാർച്ച് 18, 2013.
  2. "A Bug's Life". British Board of Film Classification. Retrieved ഒക്ടോബർ 27, 2015.
  3. Maslin, Janet (നവംബർ 25, 1998). "A Bug's Life (1998)". The New York Times. Retrieved ജൂൺ 16, 2016.
"https://ml.wikipedia.org/w/index.php?title=എ_ബഗ്‌സ്_ലൈഫ്&oldid=3249146" എന്ന താളിൽനിന്ന് ശേഖരിച്ചത്