എ ബ്യൂട്ടിഫുൾ മൈൻ‌ഡ് (ചലച്ചിത്രം)

(A Beautiful Mind (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്ത ഗണിതശാസ്ത്രജ്ഞനും സാമ്പത്തിക ശാസ്ത്രത്തിനു നോബൽ സമ്മാന ജേതാവുമായ ജോൺ ഫോർ‌ബ്‌സ് നാഷിന്റെ ജീവചരിത്രാംശമുള്ള ഒരു അമേരിക്കൻ ചലച്ചിത്രമാണ്‌ എ ബ്യൂട്ടിഫുൾ മൈൻഡ്. അകീവ ഗോൾ‌ഡ്‌സ്മാൻ കഥയും റോൺ ഹോവാർഡ് സം‌വിധാനവും നിർ‌വ്വഹിച്ച ഈ ചിത്രം സ്ലേവിയ നാസർ ഇതേ പേരിൽ എഴുതിയ 1998-ലെ പുലി‌റ്റ്‌സർ പുർസ്കാരത്തിനു പരിഗണിച്ച നോവലിനെ ആധാരമാക്കിയാണ്‌ നിർമ്മിച്ചിരിക്കുന്നത്. റസെൽ ക്രോവ്, ജെന്നിഫർ കൊന്നേലി, എഡ് ഹാരിസ്, പോൾ ബെറ്റനി തുടങ്ങിയവരാണ്‌ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്.

എ ബ്യൂട്ടിഫുൾ മൈൻ‌ഡ്
സംവിധാനംറോൺ ഹോവാർഡ്
നിർമ്മാണംബ്രയൻ ഗ്രാസെർ
റോൺ ഹോവാർഡ്
രചനസ്ലേവിയ നാസർ (പുസ്തകം),
അകീവ ഗോൾ‌ഡ്‌സ്മാൻ
അഭിനേതാക്കൾറുസ്സെൽ ക്രോവ്
ജെന്നിഫർ കൊന്നേലി
എഡ് ഹാരിസ്
പോൾ ബെറ്റനി
സംഗീതംജെയിംസ് ഹോർനെർ
ഛായാഗ്രഹണംറോജെർ ഡേകിൻസ്
ചിത്രസംയോജനംഡാനിയൽ പി. ഹാൻലി
മൈക്ക് ഹിൽ
വിതരണംയൂനിവേർസൽ പിക്‌ചേർസ് (രാജ്യാന്തരം)
ഡ്രീം‌വർ‍ക്ക്‌സ് (അന്താരാഷ്ട്രം)
റിലീസിങ് തീയതിഡിസംബർ 21, 2001
രാജ്യംയു.എസ്.എ.
ഭാഷഇംഗ്ലീഷ്
ബജറ്റ്$60,000,000
സമയദൈർഘ്യം135 മിനിറ്റ്
ആകെ$313,542,341 (worldwide)

ഈ ചിത്രം അമേരിക്കയിൽ പ്രദർശനത്തിനെത്തിയത് 2001 ഡിസംബർ 21-നാണ്‌. ഈ ചിത്രം നല്ലപോലെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ആ വർ‍ഷത്തെ ഓസ്കാർ‍ അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തു. മികച്ച ചിത്രം, മികച്ച സം‌വിധായകൻ, സ്വാംശീകരിച്ച മികച്ച തിരക്കഥ, മികച്ച സഹനടി, മികച്ച എഡിറ്റിം‌ഗ് എന്നീ പുരസ്കാരങ്ങളാണ്‌ ഈ ചിത്രം നേടിയത്. മികച്ച നടൻ, മികച്ച മേക്കപ്പ്, തുടങ്ങിയ പുരസ്കാരങ്ങൾക്കും ഈ ചിത്രം പരിഗണിച്ചിരുന്നു[1].

  1. A Beautiful Mind on IMDb

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക