ഒൻപതാം ദലായ് ലാമ
ലുങ്ടോക് ഗ്യാറ്റ്സോ (ലോബ്സാങ് ടെൻപായി വാങ്ചുക് ലുങ്ടോക് ഗ്യാറ്റ്സോ എന്നതിന്റെ ചുരുക്കെഴുത്ത്; 1805 ഡിസംബർ 1 – 1815 മാർച്ച് 6) ടിബറ്റിലെ ഒൻപതാമത്തെ ദലായ് ലാമയായിരുന്നു. കുട്ടിക്കാലത്തുതന്നെ മരിച്ച ആദ്യത്തെ ദലായ് ലാമയായിരുന്നു ഇത്. ഇരുപത്തിരണ്ട് വയസ്സിനു മുൻപുതന്നെ മരിച്ച നാല് ദലായ് ലാമമാരിൽ ആദ്യത്തേതായിരുന്നു ഇദ്ദേഹം.
ലുങ്ടോക് ഗ്യാറ്റ്സോ | |
---|---|
ഒൻപതാം ദലായ് ലാമ | |
ഭരണകാലം | 1810–1815 |
മുൻഗാമി | ജാംഫെൽ ഗ്യാറ്റ്സോ |
പിൻഗാമി | സുൾട്രിം ഗ്യാറ്റ്സോ |
Tibetan | ལུང་རྟོགས་རྒྱ་མཚོ་ |
Wylie | lung rtogs rgya mtsho |
ഉച്ചാരണം | [luŋtok catsʰɔ] |
Transcription (PRC) | Lungdog Gyaco |
THDL | Lungtok Gyatsho |
Chinese | 隆朵嘉措 |
പിതാവ് | റ്റെൻഡ്സിൻ ചോക്യോങ് |
മാതാവ് | ഡോൺഡ്രബ് ഡോൾമ |
ജനനം | ഡാൻ ചോഖോർ, ഖാം, ടിബറ്റ് | 1 ഡിസംബർ 1805
മരണം | 6 മാർച്ച് 1815 ടിബറ്റ് | (പ്രായം 9)
ആദ്യകാല ജീവിതം
തിരുത്തുക1805 ഡിസംബർ 1-നായിരുന്നു ലുങ്ടോക്ക് ഗ്യാറ്റ്സോ ജനിച്ചത്. ഡാൻ ചോഖോർ എന്ന സന്യാസാശ്രമത്തിനു സമിപത്തായിരുന്നു ജനനം.[1] പല സ്രോതസ്സുകളും ഇദ്ദേഹം ഒരു അനാഥനായിരുന്നു എന്നാണ് അവകാശപ്പെടുന്നത്. മറ്റു ചില സ്രോതസ്സുകൾ പറയുന്നത് ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര് ടെൻഡ്സിൻ ചോക്യോങ് എന്നും അമ്മയുടെ പേര് ഡോൺഡ്രബ് ഡോൾമ എന്നുമായിരുന്നു എന്നാണ്.[1] കുട്ടിക്കാലത്തുതന്നെ ഇദ്ദേഹം അടുത്ത ദലായ് ലാമയായി പരിഗണിക്കപ്പെടുന്നുണ്ടായിരുന്നു. കുട്ടിയെ ലാസയിലെ ഗുൺടാങ് സന്യാസാശ്രമത്തിൽ കൊണ്ടുവരുകയും ടിബറ്റൻ ഉദ്യോഗസ്ഥരും അംബാനുകൾ എന്ന ക്വിങ് പ്രതിനിധികളും ഇദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തു. എട്ടാമത്തെ ദലായ് ലാമയുടെ ഭൃത്യന്മാരുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി ഇദ്ദേഹമായിരുന്നു. ഏഴാമത്തെ പഞ്ചൻ ലാമയായ, ഗെഡുൺ ചോയെകി ന്യിമ ഇദ്ദേഹത്തെ ഒൻപതാം ദലായ് ലാമയായി തിരഞ്ഞെടുത്തു. 1808-ൽ ഗെഡുൺ ചോയെകി ന്യിമ തന്നെ ഇദ്ദേഹത്തിന്റെ തല മുണ്ഡനം ചെയ്യുകയും ലോബ്സാങ് ടെൻപായി വാങ്ചുക് ലുങ്ടോക് ഗ്യാറ്റ്സോ എന്ന പേരുനൽകുകയും ചെയ്തു.[1]
ദലായ് ലാമ ആയുള്ള ജീവിതം
തിരുത്തുക1807-ലാണ് ഇദ്ദേഹത്തെ എട്ടാമത്തെ ദലായ് ലാമയുടെ അവതാരമായി തിരഞ്ഞെടുത്തത്. ലാസയിലേയ്ക്ക് വലിയ ഒരു ചടങ്ങിനെ ഭാഗമായാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്. 1810-ൽ ഇദ്ദേഹത്തെ പോടാല കൊട്ടാരത്തിൽ വച്ച് ഗാൻഡെൻ പോഡ്രാങ് ഗവണ്മെന്റിന്റെ സുവർണ സിംഹാസനത്തിൽ അവരോധിച്ചു. പഞ്ചൻ ലാമയിൽ നിന്നാണ് ഇദ്ദെഹം സന്യാസ ദീക്ഷ സ്വീകരിച്ചത്. ഇദ്ദേഹത്തിന് ലുങ്ടോക് ഗ്യാറ്റ്സോ എന്ന പേരുനൽകിയത് പഞ്ചൻ ലാമയാണ്. ഈ വർഷം തന്നെ പ്രായം ചെന്നിരുന്ന റീജന്റായിരുന്ന തടാസ്ക് ഗവാങ് ഗോൺപോ മരണമടയുകയും ഡെമോ ടുൾകു ഗവാങ് ലോസാങ് ടബ്‌ടെൻ ജിംഗ്മേ ഗ്യാറ്റ്സോ (മരണം 1819) ചുമതലയേൽക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ലാസയിൽ 1812-ൽ എത്തിപ്പെട്ട തോമസ് മാനിംഗ് എന്ന ഇംഗ്ലീഷ് സഞ്ചാരി ഒൻപതാം ദലായ് ലാമയുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി എഴുതിയിട്ടുണ്ട്. ആ സമയത്ത് ദലായ് ലാമയുടെ പ്രായം ഏഴുവയസായിരുന്നു. ലാമയുടെ സുന്ദരവും ശ്രദ്ധയാകർഷിക്കുന്നതുമായ മുഖത്തായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. ഇദ്ദേഹത്തിന്റെ പെരുമാറ്റം ഒരു രാജകുമാരന്റേതുപോലെ ലളിതവും സ്വാഭാവികവുമായിരുന്നു. മുഖം അതിസുന്ദരമാണെന്നാണ് ഞൻ കരുതിയത്. വളരെ സന്തോഷവാനായിരുന്നു അദ്ദേഹം. ലാമയുമായുള്ള എന്റെ സംഭാഷണം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഈ അസാധാരണമായ അനുഭവം മൂലം എന്റെ കണ്ണുകൾ ഒരുപക്ഷേ നിറഞ്ഞേനെ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഏഴാമത്തെ പഞ്ചൻ ലാമ ഈ കുട്ടിക്ക് 1812 സെപ്റ്റംബർ 22-ന് സന്യാസദീക്ഷ നൽകി.[1] ലുങ്ഡോക് ഗ്യാറ്റ്സോയ്ക്ക് ധർമത്തിൽ വലിയ താല്പര്യമുണ്ടായിരുന്നു എന്നും നല്ല ബുദ്ധിശക്തി ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. അഭിസാമ്യാലങ്കാര, മാധ്യമക, അഭിധർമകോശ എന്നിങ്ങനെയുള്ള ഗ്രന്ഥങ്ങളിലെ മന്ത്രങ്ങൾ ബാലന് ഹൃദിസ്തമായിരുന്നുവത്രേ.[1] ഗവാങ് ന്യാൻഡാക് (അറുപത്തിയാറാമത് ഗാൻഡെൻ ട്രിപ), ജാങ്‌ചുബ് ചോപെൽ (ഇദ്ദേഹം പിന്നീട് അറുപത്തി ഒൻപതാം ഗാൻഡെൻ ട്രിപയായി) യേഷെ ഗ്യാറ്റ്സോ എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ അദ്ധ്യാപകരിൽ ചിലർ.[1]
മരണം
തിരുത്തുകഒൻപത് വയസ്സുണ്ടായിരുന്ന ദലായ് ലാമയ്ക്ക് വാർഷിക മോൻലാം പ്രാർത്ഥനാ ആഘോഷത്തിനിടെ പനി ബാധിച്ചു.[1] കിടപ്പിലായ ഇദ്ദേഹം ടിബറ്റിൽ വച്ച് 1815 മാർച്ച് 6-ന് മരണമടഞ്ഞു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) രാജ്യമാകെ ദുഃഖാർത്തരായി. ദുഃഖാചരണം അടുത്ത ദലായ് ലാമയെ എട്ടുവർഷങ്ങൾക്കുശേഷം കണ്ടെത്തുന്നതുവരെ തുടർന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പൊടാല കൊട്ടാരത്തിലെ ഇതിനായി സ്വർണ്ണം കൊണ്ടുണ്ടാക്കിയ സംവിധാനത്തിലാണ് ഇദ്ദേഹത്തിന്റെ മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. ഇതിനെ സെർഡങ് സാസും ഗോങ എന്നാണ് വിളിക്കുന്നത്.[1]
ഒനപതാം ദലായ് ലാമ മുതൽ പന്ത്രണ്ടാം ദലായ് ലാമ വരെയുള്ളവർ അകാലത്തിൽ മരണമടഞ്ഞപ്പോൾ പഞ്ചൻ ലാമ ഈ വിടവ് നികത്തുവാൻ ശ്രദ്ധാലുവായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അവലംബം
തിരുത്തുകസ്രോതസ്സുകൾ
തിരുത്തുക- Rinpoche, Khetsun Sangpo (Spring–Summer 1982). "Life and times of the Eighth to Twelfth Dalai Lamas". The Tibet Journal. VII (1 & 2).
- Mullin, Glenn H. (2008). The Fourteen Dalai Lamas: A Sacred Legacy of Reincarnation. Santa Fe: Clear Light. ISBN 1-57416-092-3.
- Brown, Mick (2010). The Dance of 17 Lives: The Incredible True Story of Tibet's 17th Karmapa. London: Bloomsbury. ISBN 1-58234-177-X.
- Morris, Richard Brandon; Irwin, Graham W. (1970). Harper Encyclopedia of the Modern World. Michigan: Harper & Row. ISBN 978-0-06-013072-5.