ഏപ്രിൽ 5
തീയതി
(5 ഏപ്രിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 5 വർഷത്തിലെ 95(അധിവർഷത്തിൽ 96)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1804 - സ്കോട്ട്ലന്റിലെ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാപതനം. (ഹൈ പോസിൽ ഉൽക്ക എന്നാണ് ഇത് അറിയപ്പെടുന്നത്).
- 1897 - ഗ്രീസും തുർക്കിയും തമ്മിൽ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുർക്കിയിലെ ഒട്ടോമൻ സാമ്രാജ്യം പ്രഖ്യാപിച്ചു.
- 1930 - ഉപ്പുസത്യാഗ്രഹം: ദണ്ഡിയാത്രയുടെ പരിസമാപ്തി. മഹാത്മാഗാന്ധിയും അനുയായികളും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.
- 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ നാവികസേന കൊളംബോ ആക്രമിച്ചു. ബ്രിട്ടീഷ് കപ്പൽപ്പടയുടെ, എച്ച്.എം.എസ്. കോൺവാൾ, എച്ച്.എം.എസ്. ഡോർസെറ്റ്ഷെയർ എന്നീ കപ്പലുകൾ മുക്കി.
- 1944 - രണ്ടാം ലോകമഹായുദ്ധം: ഗ്രീക്ക് പട്ടണമായ ക്ലെയ്സോറയിലെ 270 താമസക്കാരെ ജർമനിക്കാർ കൊന്നൊടുക്കി.
- 1955 - അനാരോഗ്യം നിമിത്തം, വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
- 1956 - ഫിഡൽ കാസ്ട്രോ, ക്യൂബൻ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു.
- 1957 - കേരളത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.