മാർച്ച് 3
തീയതി
(3 മാർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 3 വർഷത്തിലെ 62 (അധിവർഷത്തിൽ 63)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1431 - യുജീൻ നാലാമൻ മാർപ്പാപ്പയായി സ്ഥാനമേൽക്കുന്നു.
- 1938 - സൗദി അറേബ്യയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെടുന്നു.
- 1969 - NASA അപ്പോളോ 9 വിക്ഷേപിക്കുന്നു.
- 1974 - റോമൻ കത്തോലിക്കാ സഭയും ലൂഥറൻ സഭയും കാലക്രമേണ ഒന്നിക്കുന്നതിനു സന്നദ്ധമായി ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നു.
- 1992 - ബോസ്നിയ സ്ഥാപിതമാവുന്നു.
- 1995 - സൊമാലിയയിൽ ഐക്യരാഷ്ട്ര സമാധാനസംരക്ഷണ സേനയുടെ ദൗത്യം അവസാനിക്കുന്നു.
- 2013 - പാകിസ്താനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തിൽ ഷിയാ മുസ്ലിം പ്രദേശത്ത് 45 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജനനം
തിരുത്തുക- 1847 - ടെലിഫോണിന്റെ ഉപജ്ഞാതാവായ സ്കോട്ടിഷ് ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാം ബെൽ
മരണം
തിരുത്തുക- 2005 - മലയാള സംഗീത സംവിധായകൻ രവീന്ദ്രൻ
മറ്റു പ്രത്യേകതകൾ
തിരുത്തുക- ജപ്പാൻ - ഹിനമത്സൂരി - പെൺകുട്ടികൾക്കായുള്ള ആഘോഷദിനം.
- മലാവി - രക്തസാക്ഷിദിനം.
- ബൾഗേറിയ - വിമോചനദിനം.
- ജോർജ്ജിയ - അമ്മമാരുടെ ദിനം.
- ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ - ലോക വന്യജീവി ദിനം
- ലോക കേൾവി ദിനം