2666 (നോവൽ)
ചിലിയൻ നോവലിസ്റ്റും സാഹിത്യ വിമർശകനും കവിയുമായിരുന്ന റൊബെർത്തോ ബൊലാഞ്ഞോയുടെ അവസാന നോവലാണ് 2666. റൊബെർത്തോ ബൊലാഞ്ഞോയുടെ മരണത്തിന് ഒരു വർഷത്തിനുശേഷം 2004 ൽ ഇത് പുറത്തിറങ്ങി.അതിന്റെ ആശയം പലതാണ്.ഇത് ജർമൻ എഴുത്തുകാരനെയും സാന്റാ തെരീസയിലെ സ്ത്രീകളുടെ പരിഹരിക്കപ്പെടാത്തതും തുടരുന്നതുമായ കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണ്.സാന്റാ തെരീസയ്‌ക്ക് പുറമേ രണ്ടാം ലോക മഹായുദ്ധത്തിലെ ഈസ്റ്റേൺ ഫ്രണ്ട്, അക്കാദമിക് ലോകം, മാനസികരോഗം, പത്രപ്രവർത്തനം, ബന്ധങ്ങളുടെയും കരിയറിന്റെയും തകർച്ച എന്നീ വിഷയങ്ങളും ഈ നോവൽ ഉൾക്കൊള്ളുന്നു.
കർത്താവ് | റൊബെർത്തോ ബൊലാഞ്ഞോ |
---|---|
പരിഭാഷ | നതാഷ വിമ്മർ |
രാജ്യം | സ്പെയിൻ |
ഭാഷ | സ്പാനിഷ് |
പ്രസിദ്ധീകൃതം |
|
മാധ്യമം | പ്രിന്റ്(ഹാർഡ്ബാക്കും പേപ്പർബാക്കും) |
ISBN | 978-84-339-6867-8 (സ്പാനിഷിലെ ഒന്നാം പതിപ്പ്) |
സ്പാനിഷ് പതിപ്പിൽ 1100 പേജുകളും അതിന്റെ ഇംഗ്ലീഷ് വിവർത്തനത്തിൽ 900 പേജുകളുമായി അഞ്ച് ഭാഗങ്ങളായി ഈ നോവൽ ക്രമീകരിച്ചിരിക്കുന്നു.നതാഷ വിമ്മറിന്റെ ഒരു ഇംഗ്ലീഷ് ഭാഷാ വിവർത്തനം 2008 ൽ അമേരിക്കയിൽ ഫറാർ, സ്ട്രോസ്, ഗിറോക്സ് എന്നീ പ്രസിദ്ധീകരണ കമ്പനി ചേർന്ന് പ്രസിദ്ധീകരിച്ചു. 2009-ൽ യുണൈറ്റഡ് കിങ്ഡംത്തിൽ പിക്കഡോർ പ്രസിദ്ധീകരണ സ്ഥാപനവും പ്രസിദ്ധീകരിച്ചു.
നോവലിന്റെ വിമർശനാത്മക പ്രതികരണം വളരെ സ്വീകാര്യമായിരുന്നു. ചിലിയിൽ 2005 ൽ ഈ നോവൽ അൾട്ടാസോർ അവാർഡ് നേടി.ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂ 2008 ലെ 10 മികച്ച പുസ്തകങ്ങളുടെ ഈ നോവലിനെ ഉൾപ്പെടുത്തി.ടൈം മാഗസിൻ ഇതിനെ 2008 ലെ മികച്ച ഫിക്ഷൻ ബുക്ക് എന്ന് നാമകരണം ചെയ്തു.ഫിക്ഷനുള്ള 2008 ലെ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് ഈ നോവലിന് ലഭിച്ചു. നതാഷ വിമ്മറിന്റെ പരിഭാഷ മികച്ച വിവർത്തന പുസ്തക അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടു.ഡബ്ല്യു.ജി.സെബാൾഡിന്റെ കൃതികളുമായി വിമർശകർ ഇതിനെ താരതമ്യം ചെയ്യുകയും നോവലിലെ ശ്രദ്ധേയമായ വരികളെയും ആശയങ്ങളെയും ആഖ്യാനത്തിന്റെ വ്യത്യസ്തതയെയും പ്രശംസിക്കുകയും ചെയ്തു.
അവാർഡുകളും ബഹുമതികളും
തിരുത്തുക2005 ൽ ഈ നോവൽ ചിലിയൻ അൾട്ടാസോർ അവാർഡ് നേടി. നോവലിനുള്ള 2008 ലെ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് മരണാനന്തരം റൊബെർത്തോ ബൊലാഞ്ഞോയുടെ 2666 ന് നൽകി.മികച്ച വിവർത്തനം ചെയ്ത പുസ്തക അവാർഡിനായി ഇത് ഹ്രസ്വ-പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. ടൈം മാസികയുടെ 2008 ലെ മികച്ച ഫിക്ഷൻ പുസ്തകത്തിനുള്ള ബഹുമതിയും ഈ നോവൽ നേടി.[1][2]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- 2666, at complete review. Aggregates links to most of the professional reviews.
- Roberto Bolaño's "2666", by Francisco Goldman
- "Natasha Wimmer on Roberto Bolaño's 2666"
- "On Bolaño’s 2666" Archived 2016-03-06 at the Wayback Machine. by Eric Fershtman, Construction Magazine (24 February 2012)
- "Por una ética del desorden en América Latina (2666)" in Revista Nómadas
അനുബന്ധങ്ങൾ
തിരുത്തുക- ↑ Motoko Rich (12 March 2009). "Bolano and Filkins win awards from National Book Critics Circle". The New York Times ArtsBeat blog.
- ↑ Lev Grossman (3 November 2008). "Top 10 Fiction Books – 1. 2666, by Roberto Bolaño" Archived 2009-05-25 at the Wayback Machine.. Time.