ജൂൺ 23
തീയതി
(23 ജൂൺ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 23 വർഷത്തിലെ 174 (അധിവർഷത്തിൽ 175)-ാം ദിനമാണ്.
പിന്നെ സ്നേനേയുടെ ബര്ത്ഡേ
ചരിത്രസംഭവങ്ങൾ
- 1305 - ഫ്ലെമിഷ്-ഫ്രെഞ്ച് സമാധാന ഉടമ്പടി ഒപ്പു വച്ചു.
- 1757 - പ്ലാസി യുദ്ധം: റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം, സിറാജ് ഉദ് ദൗളയെ പ്ലാസിയിൽ വച്ച് പരാജയപ്പെടുത്തി.
- 1868 - ക്രിസ്റ്റഫർ ലതാം ഷോൾസ്, ടൈപ്പ് റൈറ്ററിന്റെ പേറ്റന്റ് നേടി.
- 1894 - അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാരീസിലെ സോർബോണിൽ രൂപവൽക്കരിച്ചു.
- 1956 - ഗമാൽ അബ്ദെൽ നാസ്സർ ഈജിപ്തിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
- 1968 - അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 74 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 1985 - തീവ്രവാദികൾ വച്ച ബോബ് പൊട്ടി എയർ ഇന്ത്യയുടെ 182-ആം നമ്പർ ബോയിംഗ് 747 വിമാനം 9500 മീറ്റർ ഉയരത്തിൽ നിന്നും അയർലന്റിനു തെക്കായി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച് വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു.
- 1990 - മോൾഡാവിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.