ഏപ്രിൽ 22
തീയതി
(22 ഏപ്രിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 22 വർഷത്തിലെ 112(അധിവർഷത്തിൽ 113)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1500 - പോർച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാൾ, ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായി.
- 1915 - ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യമായി രാസായുധം പ്രയോഗിച്ചു. രണ്ടാം യ്പ്രെസ് യുദ്ധത്തിൽ ആയുധമായി ക്ലോറിൻ വാതകം പ്രയോഗിച്ചു.
- 1970 - ഭൗമദിനം ആദ്യമായി കൊണ്ടാടി.
- 1993 - വെബ് ബ്രൗസർ ആയ മൊസൈക് 1.0 പുറത്തിറങ്ങി.
- 2006 - നേപ്പാളിലെ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യവാദികൾ നടത്തിയ പ്രക്ഷോഭത്തിനു നേരെ സുരക്ഷാസേന വെടിയുയർത്ത് 243 പേർക്ക് പരിക്കേറ്റു.