ഫെബ്രുവരി 20
തീയതി
(20 ഫെബ്രുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 20 വർഷത്തിലെ 51-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 314 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 315).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1798 – ലൂയിസ് അലക്സാന്ദ്രെ ബെർത്തിയർ പോപ്പ് പയസ് നാലാമനെ അധികാരഭ്രഷ്ടനാക്കി.
- 1835 – ചിലിയിലെ കോൺസെപ്ഷ്യോൺ നഗരം ഒരു ഭൂകമ്പത്തിൽ തകർന്നു.
- 1864 – ഒലുസ്റ്റീ യുദ്ധം
- 1935 – കരോളിൻ മിക്കെൽസൻ അന്റാർട്ടിക്കയിലെത്തുന്ന ആദ്യ വനിതയായി.
- 1976 – ദക്ഷിണപൂർവ്വേഷ്യ ട്രീറ്റി ഓർഗനൈസേഷൻ പിരിച്ചുവിട്ടു.
- 2007 – എറണാകുളം-;ഇടുക്കി ജില്ലാതിർത്തിയിൽ ഭൂതത്താൻകെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് പക്ഷിസങ്കേത പ്രദേശത്ത് പെരിയാറ്റിൽ ഉണ്ടായ ബോട്ടപകടത്തിൽ പതിനഞ്ചു കുട്ടികളും മൂന്ന് അദ്ധ്യാപികമാരും മരിച്ചു.
- 2010 - പോർട്ടുഗീസിലെ മഡീറ ഐലൻഡിൽ വെള്ളപ്പൊക്കം മൂലം 43 പേർ മരിക്കുകയും ദ്വീപസമൂഹ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായി മാറുകയും ചെയ്തു.
- 2015 - സ്വിറ്റ്സർലാന്റിലെ റാഫ്സ് ടൗണിലെ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 49 പേർക്ക് പരിക്കേറ്റു. ഇതിനെത്തുടർന്ന് ചില സേവനങ്ങളും സ്വിസ് ഫെഡറൽ റെയിൽവേ റദ്ദാക്കിയിരുന്നു.
- 2016 - മിഷിഗണിൽ കലാമസ്സൂ കൗണ്ടിയിൽ നടന്ന വെടിവയ്പിൽ 6 പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തു.