2018 ലെ പുരുഷ ഹോക്കി ലോകകപ്പ് ഹോക്കി ലോകകപ്പിന്റെ 14-ാം എഡിഷനാണ്. ഇത് നവംബർ 28 മുതൽ 16 ഡിസംബർ വരെയാണ് നടക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഈ പരിപാടി നടക്കുന്നത്. [1]

2018 Men's Hockey World Cup
പ്രമാണം:2018 Hockey Men's World Cup logo.jpg
Tournament details
Host countryIndia
CityBhubaneswar
Dates28 November – 16 December
Teams16 (from 5 confederations)
Venue(s)Kalinga Stadium
2014 (previous) (next) 2022

ബിഡ്ഡിംഗ് തിരുത്തുക

മാർച്ച് 2013 നു ശേഷം എഫ്ഐഎച്ച് 2014-2018 കാലത്തേക്കുള്ള ഇവന്റ് അസസ്മെന്റ് പ്രോസസ് ‍രേഖ പ്രസിദ്ധീകരിച്ചു. ഓസ്ട്രേലിയ, ബെൽജിയം, ഇന്ത്യ, മലേഷ്യ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങൾ ലോകകപ്പ് നടത്താനായി തിരഞ്ഞെടുത്തു. ഇവരോട് ബിഡ്ഡിംഗിനായുള്ള രേഖകൾ സമർപ്പിക്കാനാവശ്യപ്പെട്ടു.[2][3] ബെൽജിയത്തിന് ഒരു ആവശ്യം നൽകാൻ കഴിഞ്ഞില്ല.[4] ആതിഥേയരാജ്യങ്ങളുടെ ഇലക്ഷന് ഒരു മാസത്തിനു ശേഷം ഓസ്ട്രേലിയ അവരുടെ ആപ്ലിക്കേഷൻ പിൻവലിച്ചു.[5] ചില സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ കാരണമാണ് അവർ ഇതിൽനിന്ന് പിൻവലിഞ്ഞത്. ഇന്ത്യ ആതിഥേയരാജ്യമായി 7 നവംബർ 2013 ന് പ്രഖ്യാപിക്കപ്പെട്ടു. സ്വിറ്റ്സർലാന്റിലെ ലൗസേനിൽ വച്ച് നടന്ന പ്രത്യേക സെറിമണിയിൽ വച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്.

യോഗ്യത തിരുത്തുക

ടീമുകളുടെ എണ്ണം 16 ആയി കൂടിയതിനാൽ പുതുക്കിയ യോഗ്യതാ പരിശോധന ജൂലൈ2015 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചു. എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുള്ള ചാമ്പ്യന്മാർക്കും ആതിഥേയരാജ്യത്തിനും ഓട്ടോമാറ്റിക്കായി സ്ഥാനം ലഭിക്കും എന്നതായിരുന്നു വ്യവസ്ഥ. കൂടാതെ 11/10 സ്ഥാനങ്ങളിൽ 2016-17 ടൂർണമെന്റിൽ എത്തിയ ഇനിയും യോഗ്യതനേടാത്ത ടീമുകളെയും ടൂർണമെന്റിൽ ഉൾപ്പെടുത്തി. ഇനിയുള്ള പതിനാറ് ടീമുകൾ, ടൂർണമെന്റിന് മുൻപുള്ള റാങ്കിങ്ങുകൾ നൽകിയിരിക്കുന്നു, ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നു.[6]

തീയതികൾ ഇവന്റ് സ്ഥലം ക്വോട്ട യോഗ്യതകൾ
7 നവംബർ 2013 ആതിഥേയ രാജ്യം 1   ഇന്ത്യ (5)
15–25 ജൂൺ 2017 2016–17 എഫ്ഐഎച്ച് ഹോക്കി വേൾഡ് ലീഗ് സെമിഫൈനലുകൾ London, England 5   ഇംഗ്ലണ്ട് (7)
  മലേഷ്യ (12)
  കാനഡ (11)
  പാകിസ്താൻ (13)
  ചൈന (17)
8–23 ജൂലൈ 2017 ജൊഹനാസ്ബർഗ്, തെക്കേ ആഫ്രിക്ക 6   ബെൽജിയം (3)
  ജെർമനി (6)
  ന്യൂസിലൻഡ് (8)
  സ്പെയ്ൻ (9)
  അയർലണ്ട് (10)
  ഫ്രാൻസ് (16)
4–12 ആഗസ്റ്റ് 2017 2017 പാൻ അമേരിക്കൻ കപ്പ് ലങ്കാസ്റ്റർ, യുണൈറ്റഡ് സ്റ്റേറ്റ്സ് 1   അർജന്റീന (2)
19–27 ആഗസ്റ്റ് 2017 2017 യൂറോ ഹോക്കി നേഷൻസ് ചാമ്പ്യൻഷിപ്പ് ആംസ്റ്റെൽവീൻ, നെതർലാന്റ്സ് 1   നെതർലൻഡ്സ് (4)
11–15 ഒക്ടോബർ 2017 2017 ഓഷ്യാനിയ കപ്പ് സിഡ്നി, ഓസ്ട്രേലിയ 1   ഓസ്ട്രേലിയ (1)
11–22 ഒക്ടോബർ 2017 2017 ഹോക്കി എഷ്യ കപ്പ് ഡാക്ക, ബംഗ്ലാദേശ് 0 1
22–29 ഒക്ടോബർ 2017 2017 ഹോക്കി ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഇസ്മാലിയ, ഈജിപ്റ്റ് 1   ദക്ഷിണാഫ്രിക്ക (15)
ആകെ 16
^1 – ഇന്ത്യ ആതിഥേയരാജ്യമായും ഭൂഖണ്ഡത്തിലെ ചാമ്പ്യന്മാരായും തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ട് ഒരു ക്വാട്ട ചൈനക്കുനൽകി. അവർ 2016-17 ഹോക്കി വേൾഡ് ലീഗ് ലെ എറ്റവും ഉയർന്ന റാങ്കുള്ള ടീമും സെമിഫൈനലുകളിൽ യോഗ്യതനേടാത്തതുമായതുകൊണ്ടാണ് അവരെ തെരഞ്ഞെടുത്തത്.

അവലംബങ്ങൾ തിരുത്തുക

  1. "England & India to host Hockey World Cups 2018". FIH. 7 November 2013. Retrieved 8 November 2013.
  2. "FIH Opens World Cup 2018 Bidding Process". FIH. 4 February 2013. Retrieved 9 November 2013.
  3. "Six nations shortlisted for Hockey World Cups 2018". FIH. 18 March 2013. Retrieved 9 November 2013.
  4. "Five nations in battle to host FIH World Cups 2018". FIH. 10 September 2013. Retrieved 8 November 2013.
  5. "Four nations prepare to learn fate of 2018 Hockey World Cup bids". FIH. 6 November 2013. Retrieved 8 November 2013.
  6. "Qualification System for Hockey World Cup 2018" (PDF). FIH. 3 July 2015. Retrieved 9 December 2015.