2013 ഹൈദരാബാദ് ബോംബ്‌സ്ഫോടനം


ആന്ധ്രാപ്രദേശിന്റെ തലസ്ഥാന നഗരമായ ഹൈദരാബാദിൽ ഫെബ്രുവരി 21-ന് രണ്ടിടങ്ങളിൽ നടത്തിയ ബോംബു സ്ഫോടങ്ങളാണ് 2013-ൽ ഇന്ത്യയിലുണ്ടായ ആദ്യത്തെ ഭീകരാക്രമണം. നഗരത്തിലെ തിരക്കേറിയ ദിൽസുഖ് നഗറിലാണ് രണ്ടു സ്ഫോടങ്ങൾ നടന്നത്. ഏകദേശം 150 മീറ്ററാണ് സ്പോടനങ്ങൾ നടന്ന സ്ഥലങ്ങൾ തമ്മിലുള്ള അകലം. സ്ഫോടനത്തിൽ 17 പേർ മരിക്കുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്തു[2].

ഹൈദരാബാദ് സ്ഫോടനം
സ്ഥലം ഹൈദരാബാദ്, ഇന്ത്യ
തീയതി 21 ഫെബ്രുവരി 2013
7:00 PM
ആക്രമണ സ്വഭാവം പരമ്പര
മരണസംഖ്യ 17
പരിക്കേറ്റവർ 119
ഉത്തരവാദികളെന്നു സംശയിക്കപ്പെടുന്നവർ ഇന്ത്യൻ മുജാഹിദീൻ[1]

സ്ഫോടനങ്ങൾ

തിരുത്തുക
 
ആദ്യ സ്ഫോടനം നടന്ന സ്ഥലം

വളരെയധികം തിരക്കുള്ള സ്ഥലങ്ങളിലാണ് സ്ഫോടങ്ങൾ നടത്തിയത്. വൈകുന്നേരം 7:02-ഓടെ കൊണാർക് തീയേറ്ററിനു എതിർവശത്തുള്ള ആനന്ദ് ടിഫിനു സമീപമാണ് ആദ്യ സ്ഫോടനം നടന്നത്. ഏകദേശം അഞ്ചു മിനുട്ടിനുള്ളിൽ ദിൽസുഖ് നഗർ ബസ്‌ സ്ടോപ്പിനു സമീപം രണ്ടാമത്തെ സ്ഫോടനം നടന്നു.

ഈ പ്രദേശത്ത് ധാരാളം കടകളും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. മരണമടഞ്ഞവരിൽ മൂന്നു വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

 
രണ്ടാമത്തെ സ്ഫോടനത്തിൽ തകർന്ന ബസ്‌ സ്റ്റോപ്പ്‌

പ്രതികരണങ്ങൾ

തിരുത്തുക

സ്ഫോടനത്തെ ദേശീയ അന്തർദേശീയ നേതാക്കൾ അപലപിച്ചു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ അതിജാഗ്രതാ നിർദ്ദേശം നല്കിയിരുന്നു.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബാൻ കി മൂൺ സ്ഫോടത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യൻ സർക്കാറിനെയും അനുശോചനം അറിയിക്കുകയും ചെയ്തു[3].

സ്ഫോടനത്തെ ഭീരുക്കളുടെ ആക്രമണമെന്നു വിശേഷിപ്പിച്ച അമേരിക്ക, സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കുന്നതിനു സഹായങ്ങളും വാഗ്ദാനം ചെയ്തു[4].

അന്വേഷണം

തിരുത്തുക

ആക്രമണത്തിന് രണ്ടു ദിവസം മുൻപ് സ്ഫോടനസാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിവരം കിട്ടിയിരുന്നതായും വിവരങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചുകൊടുത്തിരുന്നതായും കേന്ദ്ര അഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ അറിയിച്ചു.

സ്ഫോടന പരമ്പരയുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസികളായ എൻ. ഐ. എയും എൻ. എസ്. ജിയും ഏറ്റെടുത്തു.

  1. ഉത്തരവാദികൾ
  2. മരണസംഖ്യ
  3. "ബാൻ കി മൂൺ അനുശോചിച്ചു". Archived from the original on 2013-02-27. Retrieved 2013-06-02.
  4. അമേരിക്കയുടെ പ്രതികരണം