ശരദ് യാദവ്
ബീഹാറിൽ നിന്നുള്ള മുതിർന്ന ആർ.ജെ.ഡി നേതാവും[2] എൽ.ജെ.ഡി മുൻ ദേശീയ അധ്യക്ഷനും ഏഴു തവണ ലോക്സഭയിലെയും നാലു തവണ രാജ്യസഭയിലെയും അംഗവും 1999-2004-ലെ വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു ശരത് യാദവ് (ജനനം: 01 ജൂലൈ 1947)[3][4][5]
ശരദ് യാദവ് | |
---|---|
![]() | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഹോഷൻഗബാദ് മധ്യപ്രദേശ് | 1 ജൂലൈ 1947
ദേശീയത | ഇന്ത്യൻ ![]() |
രാഷ്ട്രീയ കക്ഷി | ആർ.ജെ.ഡി (2022 മുതൽ)[1] ലോക് താന്ത്രിക് ജനതാദൾ (2022 വരെ) ജനതാദൾ (യുണൈറ്റഡ്) (2005-2017) ജനതാദൾ (2005-വരെ) |
പങ്കാളി(കൾ) | രേഖ യാദവ് |
വസതി(കൾ) | ന്യൂ ഡെൽഹി |
വെബ്‌വിലാസം | www |
ജീവിതരേഖതിരുത്തുക
1947 ജൂലൈ 1-ന് മദ്ധ്യപ്രദേശിലെ ഹോഷൻഗ്ഗാബാദ് ജില്ലയിൽ കർഷകകുടുംബത്തിൽ നന്ദകിഷോർ യാദവിൻ്റെയും സുമിത്രയുടേയും മകനായി ജനിച്ചു. ജബൽപൂർ എൻജിനീയറിങ്ങ് കോളേജിൽ നിന്നു ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശരത് യാദവ് ജബൽപ്പൂർ റോബർട്ട്സൻ കോളേജിൽ നിന്നും ബി.എസ്.സി.ബിരുദവും കരസ്ഥമാക്കി. കൃഷിക്കാരൻ, എൻജിനീയർ, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളിലറിയപ്പെടുന്ന ശരത് യാദവ് ജയപ്രകാശ് നാരായണൻ്റെ ജെ പി മൂവ്മെൻറിൽ അംഗമായാണ് രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്[6]
രാഷ്ട്രീയ ജീവിതംതിരുത്തുക
1974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ൽ ജബൽപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി.[7][8] 2005 മുതൽ 2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ നേതാവായിരുന്നു ശരത് യാദവ്.
2017-ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയിൽ അംഗമായി[9]
നിതീഷിനൊപ്പം പോകാഞ്ഞതിനെ തുടർന്ന് ശരത് യാദവിന് 2017-ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു[10] പിന്നീട് 2018 മെയിൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു[11]. 2022 മാർച്ച് 20ന് ലാലു പ്രസാദ് യാദവിൻ്റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിൻ്റെ പാർട്ടി ലയിച്ചു.[12]
പ്രധാന പദവികളിൽ
- 1974 : ലോക്സഭാംഗം, (1) ജബൽപ്പൂർ
- 1977 : ലോക്സഭാംഗം, (2) ജബൽപ്പൂർ
- 1977 : പ്രസിഡൻറ്, യുവജനതാദൾ
- 1978 : ജനറൽ സെക്രട്ടറി, ലോക്ദൾ, പ്രസിഡൻ്റ് യുവലോക്ദൾ
- 1981 : ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് രാജീവ് ഗാന്ധിയോട് പരാജയപ്പെട്ടു.
- 1984 : ലോക്സഭയിലേക്ക് യു.പിയിലെ ബദൗണിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
- 1986-1989 : രാജ്യസഭാംഗം, (1)
- 1989 : ലോക്സഭാംഗം, (3) ബദൗൺ
- 1989-1997 : ജനറൽ സെക്രട്ടറി ജനതാദൾ, ചെയർമാൻ പാർലമെൻ്ററി പാർട്ടി
- 1989-1990 : കേന്ദ്രമന്ത്രി, ടെക്സ്റ്റൈൽസ്, ഭക്ഷ്യോത്പാദനം
- 1991 : ലോക്സഭാംഗം, (4) മധേപുര
- 1993 : ലീഡർ, ജനതാദൾ പാർലമെൻ്ററി പാർട്ടി
- 1995 : വർക്കിംഗ് പ്രസിഡൻറ്, ജനതാദൾ
- 1996 : ലോക്സഭാംഗം, (5) മധേപുര
- 1998 : മധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ലാലു പ്രസാദ് യാദവിനോട് പരാജയപ്പെട്ടു
- 1999 : ലോക്സഭാംഗം, (6) മധേപുര
- 1999-2004 : കേന്ദ്ര കാബിനറ്റ് വകുപ്പ്മന്ത്രി, വ്യേമയാനം, തൊഴിൽ, ഭക്ഷ്യ പൊതുവിതരണം
- 2004 : മാധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ലാലു പ്രസാദ് യാദവിനോട് പരാജയപ്പെട്ടു
- 2004-2009 : രാജ്യസഭാംഗം, (2)
- 2006-2009, 2009-2012, 2013-2016 : ദേശീയ പ്രസിഡൻ്റ്, ജനതാദൾ (യുണൈറ്റഡ്)
- 2009 : ലോക്സഭാംഗം, (7) മാധേപുര
- 2014 : മാധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പപ്പു യാദവിനോട് പരാജയപ്പെട്ടു
- 2014-2016, 2016-2017 : രാജ്യസഭാംഗം (3), (4)
- 2017 : കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം റദ്ദായി[13]
- 2018 : ലോക് താന്ത്രിക് ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ചു
- 2019 : മധേപുരയിൽ നിന്ന് ലോക്സഭയിലേക്ക് ആർ.ജെ.ഡിയുടെ പിന്തുണയോടെ മത്സരിച്ചെങ്കിലും ജെ.ഡി.യുവിലെ ദിനേശ് യാദവിനോട് പരാജയപ്പെട്ടു[14]
- 2022 : ലാലു പ്രസാദ് യാദവിൻ്റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിൻ്റെ പാർട്ടിയായ എൽ.ജെ.ഡി ലയിച്ചു.[15]
സ്വകാര്യ ജീവിതംതിരുത്തുക
- ഭാര്യ : രേഖാ യാദവ് (1989 മുതൽ)
- മക്കൾ : ഒരു ആൺകുട്ടി ഒരു പെൺകുട്ടി
അവലംബംതിരുത്തുക
- ↑ "Sharad Yadav merges his party with RJD, seeks opposition unity - The Hindu" https://www.thehindu.com/news/national/sharad-yadav-merges-his-party-with-rjd-seeks-opposition-unity/article65243237.ece/amp/
- ↑ "sharad-yadav-s-ljd-merges-with-lalu-yadav-s-rjd | എൽജെഡി ആർജെഡിയിൽ ലയിച്ചു; അനുകൂലിക്കാതെ കേരള ഘടകം | Mangalam" https://www.mangalam.com/news/detail/553343-latest-news-sharad-yadav-s-ljd-merges-with-lalu-yadav-s-rjd.html
- ↑ https://www.manoramaonline.com/news/editorial/2019/06/08/off-beat-news.html
- ↑ https://www.ndtv.com/india-news/sharad-yadav-all-set-to-be-jd-u-chief-for-a-third-time-518982
- ↑ https://www.mathrubhumi.com/mobile/news/india/election-commission-rejects-sharad-yadav-faction-s-plea-for-jd-u-s-party-symbol-1.2234289
- ↑ https://www.manoramaonline.com/news/india/2019/04/18/Sharad-Yadav-election-campaigning.html
- ↑ https://www.mathrubhumi.com/mobile/topics/Tag/Sharad%20Yadav
- ↑ http://loksabhaph.nic.in/members/memberbioprofile.aspx?mpsno=532&lastls=15
- ↑ https://www.thehindu.com/news/national/sharad-yadav-removed-as-leader-of-jdu-in-rajya-sabha/article19480114.ece
- ↑ https://www.thehindu.com/news/national/sharad-yadav-disqualified-from-rs/article21262499.ece
- ↑ https://www.thehindu.com/news/national/other-states/sharad-yadav-will-work-with-opposition-parties-in-bihar-says-ljd/article32709811.ece/amp/
- ↑ "25 years after parting of ways, Sharad Yadav all set to merge his LJD with Lalu’s RJD | India News,The Indian Express" https://indianexpress.com/article/india/political-pulse/25-years-after-parting-of-ways-sharad-yadav-merge-ljd-lalu-rjd-7827088/
- ↑ https://www.mathrubhumi.com/mobile/news/india/sharad-yadav-s-rajyasabha-membership-cancelled-1.2435623
- ↑ https://www.manoramaonline.com/news/india/2018/04/27/sharad-yadav-announces-new-party.html
- ↑ "Sharad Yadav merges his RLD with Lalu's RJD | India News - Times of India" https://m.timesofindia.com/india/sharad-yadav-merges-his-rld-with-lalus-rjd/amp_articleshow/90336192.cms
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "ecn1" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗ് "indgv" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
<ref>
റ്റാഗ് "ndtv1" എന്ന പേരോടെ <references>
എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.