ഫെബ്രുവരി 19
തീയതി
(19 ഫെബ്രുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 19 വർഷത്തിലെ 50-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 315 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 316).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 197 – റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് ലഗ്ദനം യുദ്ധത്തിൽ ക്ലോഡിയസ് അൽബിനസിന്റെ തോല്പ്പിച്ചു. റോമൻ സൈന്യങ്ങൾ തമ്മിലുള്ള ഏറ്റവും രൂക്ഷമായ യുദ്ധമായിരുന്നു ഇത്.
- 1674 – ഇംഗ്ലണ്ടും നെതർലാന്റും വെസ്റ്റ്മിനിസ്റ്റർ സമാധാന ഉടമ്പടിയിൽ ഒപ്പു വച്ച് മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധം അവസാനിപ്പിച്ചു. കരാറനുസരിച്ച് ഡച്ച് കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാം ഇംഗ്ലണ്ടിനു കൈമാറി അതിന് ന്യൂയോർക്ക് എന്ന് പുനർ നാമകരണം ചെയ്തു.
- 1819 – ബ്രിട്ടീഷ് പര്യവേഷകൻ വില്യം സ്മിത്ത്, ദക്ഷിണ ഷെറ്റ്ലന്റ് ദ്വീപ് കണ്ടെത്തി.
- 1861 – റഷ്യയിൽ സെർഫ്ഡോം ജന്മിത്തവ്യവസ്ഥ നിർത്തലാക്കി.
- 1878 – എഡിസൺ ഫോണോഗ്രാഫിന് പേറ്റന്റ് നേടി.
- 1881 – എല്ലാ ആൽക്കഹോൾ പാനീയങ്ങളും നിരോധിക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കൻസാസ് മാറി.
- 1915 – ഒന്നാം ലോകമഹായുദ്ധം: ഗാലിപോളി യുദ്ധം ആരംഭിച്ചു.
- 1942 – രണ്ടാം ലോകമഹായുദ്ധം: ഇരുനൂറ്റമ്പതോളം ജപ്പാനീസ് യുദ്ധവിമാനങ്ങൾ വടക്കൻ ഓസ്ട്രേലിയൻ നഗരമായ ഡാര്വിൻ ആക്രമിച്ചു. 243 പേർ ഈ ആക്രമണത്തിൽ മരിച്ചു.
- 1943 – രണ്ടാം ലോകമഹായുദ്ധം: ടുണീഷ്യയിൽ കാസ്സറൈൻ പാസ്സ് യുദ്ധം ആരംഭിച്ചു.
- 1959 – യു.കെ. സൈപ്രസിന് സ്വാതന്ത്ര്യം നൽകി.
- 1986 – സോവ്യറ്റ് യൂണിയൻ, മിർ ശൂന്യാകാശനിലയം വിക്ഷേപിച്ചു.
- 2008 – ക്യൂബയുടെ കമാൻഡർ ഇൻ ചീഫ്, പ്രസിഡന്റ് പദവികളിൽ നിന്ന് ഫിഡൽ കാസ്ട്രോ രാജിവെച്ചു.
ജനനം
തിരുത്തുക1627 ഛത്രപതി ശിവാജി മഹാരാജ്: മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകൻ
1845 കേരളവർമ്മ വലിയ കോയിത്തമ്പുരാൻ: കേരളകാളിദാസൻ
മരണം
തിരുത്തുക1915 ഗോപാലകൃഷ്ണ ഗോഖലെ: ഗാന്ധിജിയുടെ രാഷ്ട്രീയഗുരു, 'സർവന്റ്സ് ഓഫ് ഇൻഡ്യാ സൊസൈറ്റി' എന്ന സംഘടനയുടെ സ്ഥാപകൻ
മറ്റു പ്രത്യേകതകൾ
തിരുത്തുകInternational Tug-of-War Day