ആദ്യ കോളറ പാൻഡെമിക്

(1817–24 cholera pandemic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1817–1824 കാലഘട്ടത്തിലെ കോളറബാധയെയാണ് ആദ്യ കോളറ പാൻഡെമിക് (First cholera pandemic) എന്നുവിളിക്കുന്നത്. ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ ഒതുങ്ങി നിന്നിരുന്ന കോളറ ബംഗാളിൽ നിന്നു തുടങ്ങി 1820-ഓടെ ഇന്ത്യയാകമാനം പടർന്നു. 10,000 ബ്രിട്ടീഷ് സൈനികരും അസംഖ്യം ഇന്ത്യക്കാരും ഈ വ്യാധിയിൽ മരണമടഞ്ഞു. [1]

ആദ്യ ഏഷ്യാറ്റിക് കോളറ പാൻഡെമിക് എന്നും ഏഷ്യാറ്റിക് കോളറ എന്നും ഈ പകർച്ചവ്യാധി വ്യാപനം അറിയപ്പെടുന്നു.

വ്യാപനം

തിരുത്തുക

കൽക്കട്ടയ്ക്കടുത്തുനിന്നാണ് അസുഖത്തിന്റെ വ്യാപനം തുടങ്ങിയത്. ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ദക്ഷിണപൂർവ്വേഷ്യ, മദ്ധ്യപൂർവപ്രദേശങ്ങൾ, ചൈന, കിഴക്കൻ ആഫ്രിക്ക, മെഡിറ്ററേനിയൻ തീരം, കാസ്പിയൻ കടൽ മേഖല എന്നിവിടങ്ങളിലേയ്ക്ക് അസുഖം വ്യാപിച്ചു. [2][3]

ഇതിനുമുൻപും ഇന്ത്യയാകമാനം കോളറ വ്യാപിച്ചിട്ടുണ്ടായിരുന്നുവെങ്കിലും ഇത്തവണ അസുഖം ഏഷ്യയിലെ ഏതാണ് എല്ലാ രാജ്യങ്ങളിലേയ്ക്കും അതിനു വെളിയിലേയ്ക്കും വ്യാപിച്ച ശേഷമാണ് കെട്ടടങ്ങിയത്.

ധാരാ‌ളം ബ്രിട്ടീഷ് സൈനികർ മരിച്ചത് യൂറോപ്യൻ ശ്രദ്ധ ഈ വിഷയത്തിലുണ്ടാവാൻ കാരണമായി. ഈ പാൻഡെമിക്കിനു പിന്നാലെ പല ഭൂഘണ്ഡങ്ങളെ ബാധിക്കുന്ന കോളറ പാൻഡെമിക്കുകൾ പല തവണയുണ്ടായി.

ജാവ ദ്വീപിൽ മാത്രം ഒരുലക്ഷത്തിലധികം ആൾക്കാർ മരിച്ചു. ഇതും പിന്നാലെ വന്ന പാൻഡെമിക്കുകളും ധാരാളം ആൾക്കാരുടെ മരണത്തിന് കാരണമായി. ഒന്നരക്കോടിയിലധികം ആൾക്കാർ 1817-നും 1860-നും മദ്ധ്യേ ഈ അസുഖം മൂലം ഇന്ത്യയിൽ മരിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. 2.3 കോടി ആൾക്കാർ 1865-നും 1917-നുമിടയിൽ ഇതേ അസുഖത്താൽ മരണമടയുകയുണ്ടായി. റഷ്യയിൽ ഇതേ സമയത്ത് 20 ലക്ഷം ആൾക്കാരാണ് മരണമടഞ്ഞത്. [4]

ഇതും കാണുക

തിരുത്തുക
  1. John Pike. "Cholera- Biological Weapons". Globalsecurity.org. Retrieved 2010-08-26.
  2. Hays, J.N. (2005). Epidemics and Pandemics: Their Impacts on Human History. ABC-CLIO. ISBN 1851096582. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. "Cholera's seven pandemics". Canadian Broadcasting Corporation. December 2, 2008. Archived from the original on 2008-05-13. Retrieved 2008-12-11. The first known pandemic of cholera originated in the Ganges River delta in India. The disease broke out near Calcutta and spread through the rest of the country. By the early 1820s, colonization and trade had carried the disease to Southeast Asia, central Asia, the Middle East, eastern Africa, and the Mediterranean coast. The death toll from this outbreak is not known, but based on the 10,000 recorded deaths among British troops, researchers estimate that hundreds of thousands across India succumbed to the disease. In 1820, 100,000 people died on the Indonesian island of Java alone. By 1823, cholera had disappeared from most of the world, except around the Bay of Bengal. {{cite news}}: Cite has empty unknown parameter: |coauthors= (help)
  4. By G. William Beardslee. "The 1832 Cholera Epidemic in New York State". Earlyamerica.com. Retrieved 2010-08-26.
"https://ml.wikipedia.org/w/index.php?title=ആദ്യ_കോളറ_പാൻഡെമിക്&oldid=3624211" എന്ന താളിൽനിന്ന് ശേഖരിച്ചത്