രണ്ടാം കോളറ പാൻഡെമിക്
1829–1851 കാലയളവിൽ ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലുമായി അനേകം ആളുകളുടെ മരണത്തിനിടയാക്കിയ കോളറ പകർച്ചവ്യാധിയെയാണ് രണ്ടാം കോളറ പാൻഡെമിക് (Second cholera pandemic) എന്നുവിളിക്കുന്നത്. ഇന്ത്യയിൽ നിന്നാരംഭിച്ച ഒന്നാം പകർച്ചവ്യാധിയുടെ തുടർച്ചയായിരുന്നു ഇത്[1][൧]
വ്യാപനം
തിരുത്തുകഈ പാൻഡെമിക്കിന്റെ ഭാഗമായി അസുഖം റഷ്യയിലെത്തി. (കോളറ കലാപങ്ങൾ കാണുക). ഹങ്കറിയിൽ ഇത് ഒരുലക്ഷം മരണങ്ങൾക്ക് കാരണമായി. ജർമനിയിൽ പാൻഡെമിക് എത്തിയത് 1831-ലാണ്. ലണ്ടനിൽ 1832-ൽ അസുഖം എത്തിപ്പെട്ടു. 55,000-ലധികം ആൾക്കാർ ബ്രിട്ടനിലും അയർലാന്റിലുമായി മരിക്കുകയുണ്ടായി. [2] ഫ്രാൻസ്, കാനഡയിലെ ഒണ്ടാറിയോ, അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ യോർക്ക് എന്നിവിടങ്ങളിലും അതേ വർഷം അസുഖം എത്തിപ്പെട്ടു. [3] 1834-ൽ വടക്കേ അമേരിക്കയുടെ പസഫിക് തീരത്ത് അസുഖം എത്തിപ്പെട്ടു. 1848മുതൽ രണ്ടുവർഷത്തേയ്ക്ക് ഇംഗ്ലണ്ടിലും വെയിൽസിലും അസുഖം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ഇതിൽ 52,000 ആൾക്കാർ മരണമടയുകയുണ്ടായി.[1] 1832-നും 1849-നുമിടയിൽ ഒരുലക്ഷത്തി അൻപതിനായിരം അമേർക്കക്കാർ കോളറ ബാധിച്ചു മരിച്ചു എന്നാണ് കണക്ക്.[4]
ബാക്കിപത്രം
തിരുത്തുകഹെൻഡ്രിക് വെർജ്ലാൻഡ് എന്ന നോർവീജിയൻ കവി ഈ പാൻഡെമിക്കിൽ നിന്നുള്ള പ്രേരണയാൽ "ദി ഇന്ത്യൻ കോളറ" എന്നൊരു നാടകം രചിക്കുകയുണ്ടായി. ഈ പകർച്ചവ്യാധി പകരുന്നതിന്റെ ഉത്തരവാദിത്തം ബ്രിട്ടീഷ് കൊളോണിയലിസത്തിനാണെന്ന വിമർശനമാണ് ഇദ്ദേഹം ഈ കൃതിയിലൂടെ നടത്തിയത്.
സിരയിലൂടെ (ഇൻട്രാവീനസ്) സലൈൻ നൽകുക എന്ന ശാസ്ത്രീയ ചികിത്സാമുന്നേറ്റം ഈ പാൻഡെമിക്കിന്റെ സമയത്താണ് നടന്നത്. ഡോക്ടർ തോമസ് ലാറ്റ എന്ന എഡിൻബറക്കാരന്റെ കണ്ടുപിടിത്തത്തിൽ നിന്നാണ് ഈ ചിക്ത്സാരീതി ഉരുത്തിരിഞ്ഞുവന്നത്. ഈ ചികിത്സ നിർജ്ജലീകരണം തടയുന്നു എന്നായിരുന്നു ഇദ്ദേഹം കണ്ടെത്തിയത്. ഇദ്ദേഹം ഈ രോഗം ബാധിച്ചാണ് മരണമടഞ്ഞത്.
ഇതും കാണുക
തിരുത്തുകകുറിപ്പുകൾ
തിരുത്തുക൧.^ The second pandemic started in India and reached Russia by 1830, then spreading into Finland and Poland. A two-year outbreak began in England in October 1831 and claimed 22,000 lives. Irish immigrants fleeing poverty and the Great Potato Famine, carried the disease from Europe to North America. Soon after the immigrants' arrival in Canada in the summer of 1832, 1,220 people died in Montreal and another 1,000 across Quebec. The disease entered the U.S. via ship traffic through Detroit and New York. Spread by ship passengers, it reached Latin America by 1833. Another outbreak across England and Wales began in 1848, killing 52,000 over two years.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Cholera's seven pandemics". Canadian Broadcasting Corporation. December 2, 2008. Archived from the original on 2008-12-16. Retrieved 2008-12-11.
{{cite news}}
: Cite has empty unknown parameters:|coauthors=
and|note=
(help)CS1 maint: bot: original URL status unknown (link) - ↑ "Asiatic Cholera Pandemic of 1826–37". Ph.ucla.edu. Retrieved 2010-08-26.
- ↑ "The Cholera Epidemic Years in the United States". Tngenweb.org. Retrieved 2010-08-26.
- ↑ The 1832 Cholera Epidemic in New York State – Page 2. By G. William Beardslee