ഫെബ്രുവരി 17
തീയതി
(17 ഫെബ്രുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 17 വർഷത്തിലെ 48-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 317 ദിവങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 318).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 197 – ലഗ്ദനം യുദ്ധം - റോമൻ ചക്രവർത്തി സെപ്റ്റിമിയസ് സെവറസ് എതിരാളിയായ ക്ലോഡിയസ് അൽബിനസിനെ തോല്പ്പിച്ച് കൊലപ്പെടുത്തി സാമ്രാജ്യത്തിന്റെ മേൽ പൂർണ്ണാധികാരം ഉറപ്പിച്ചു.
- 1500 – ഹെമ്മിങ്സ്റ്റെഡ് യുദ്ധം.
- 1600 – തത്ത്വചിന്തകൻ ജിയോർദാനോ ബ്രൂണോയെ മതവിശ്വാസത്തിനെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് റോമിൽ വച്ച് ജീവനോടെ ചുട്ടു കൊന്നു.
- 1753 – സ്വീഡൻ ജൂലിയൻ കലണ്ടറിൽ നിന്ന് ജോർജിയൽ കലണ്ടറിലേക്ക് പരിവർത്തനം നടത്തി. മാർച്ച് 1-നു ശേഷം ഫെബ്രുവരി 17 വന്നു.
- 1814 – മോർമാൻസ് യുദ്ധം.
- 1867 – സൂയസ് കനാലിലൂടെ ആദ്യ കപ്പൽ സഞ്ചരിച്ചു.
- 1871 – ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം വിജയിച്ച് പ്രഷ്യൻ സേന പാരീസിലൂടെ പരേഡ് നടത്തി.
- 1936 – ഫാന്റം ചിത്രകഥകൾ പുറത്തിറങ്ങി.
- 1947 – വോയ്സ് ഓഫ് അമേരിക്ക, സോവിയറ്റ് യൂണിയനിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു.
- 1959 – മേഘപാളികളുടെ വിതരണം അളക്കുന്നതിനായി ആദ്യ കാലാവസ്ഥാനിരീക്ഷണോപഗ്രഹമായ വാൻഗ്വാർഡ്-2 വിക്ഷേപണം നടത്തി.
- 1962 – പശ്ചിമജർമ്മനിയിലെ ഹാംബർഗിലുണ്ടായ ഒരു കൊടുങ്കാറ്റിൽ മുന്നൂറിലധികം പേർ മരിച്ചു.
- 1979 – ചൈന-വിയറ്റ്നാം യുദ്ധം ആരംഭിച്ചു.
- 1995 – ഐക്യരാഷ്ട്രസഭയുടെ ഇടപെടലിലൂടെ നടപ്പാക്കിയ ഒരു വെടിനിർത്തലിലൂടെ പെറുവും ഇക്വഡോറും തമ്മിൽ നടന്ന സെനെപ യുദ്ധത്തിന് അറുതിയായി.
- 1996 – ഫിലാഡെൽഫിയയിൽ വച്ച് ലോകചാമ്പ്യൻ ഗാരി കാസ്പറോവ്, ഡീപ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടറിനെ ഒരു ചെസ് മൽസരത്തിൽ പരാജയപ്പെടുത്തി.
- 2000 – മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 2000 പുറത്തിറങ്ങി.
ജനനം
തിരുത്തുക- 1987 – അസീം ത്രിവേദി, ഇന്ത്യൻ കാർട്ടൂണിസ്റ്റ്
മരണം
തിരുത്തുക- 1986 – ജിദ്ദു കൃഷ്ണമൂർത്തി, ഇന്ത്യൻ ദാർശികൻ (ജ. 1895)
- 2016 – അക്ബർ കക്കട്ടിൽ, സാഹിത്യക്കാരൻ (ജ. 1954)