ഏപ്രിൽ 12
തീയതി
(12 ഏപ്രിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 12 വർഷത്തിലെ 102(അധിവർഷത്തിൽ 103)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു.
- 1931 - മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ മലയിൽ രേഖപ്പെടുത്തി.
- 1961 - മനുഷ്യൻ ശൂന്യാകാശത്തെത്തി: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.