127 അവേഴ്സ്

(127 അവേർസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡാനി ബോയൽ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു ജീവചരിത്രാംശമുള്ള സാഹസിക ചലച്ചിത്രമാണ് 127 അവേർസ് (127 Hours) . 2003-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഉട്ടാഹിലെ റോബേർസ് റൂസ്റ്റിൽ പർവ്വതങ്ങൾക്കിടയിലെ വലിയ പാറക്കെട്ടുകളിൽ കൈകൾ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടുകയും, പിന്നീട് ഒരു കത്തി ഉപയോഗിച്ച് കൈ അറുത്തു മാറ്റി രക്ഷപ്പെടുകയും ചെയ്ത ആറോൺ റാൽസ്റ്റൺ എന്ന പർവ്വതാരോഹകനായി ഈ ചിത്രത്തിൽ ജെയിംസ് ഫ്രാങ്കോ അഭിനയിക്കുന്നു.

127 Hours
Theatrical release poster
സംവിധാനംDanny Boyle
നിർമ്മാണം
തിരക്കഥ
ആസ്പദമാക്കിയത്Between a Rock and a Hard Place
by Aron Ralston
അഭിനേതാക്കൾ
സംഗീതംA. R. Rahman
ഛായാഗ്രഹണം
ചിത്രസംയോജനംJon Harris
സ്റ്റുഡിയോ
വിതരണം
റിലീസിങ് തീയതി
  • 4 സെപ്റ്റംബർ 2010 (2010-09-04) (Telluride Film Festival)
  • 5 നവംബർ 2010 (2010-11-05) (United States)
  • 7 ജനുവരി 2011 (2011-01-07) (United Kingdom)
രാജ്യം
  • United Kingdom
  • United States
ഭാഷEnglish
ബജറ്റ്$18 million[2]
സമയദൈർഘ്യം93 minutes
ആകെ$60.7 million[2]

റാൽസ്റ്റന്റെ ആത്മകഥയായ ബിറ്റ്‌വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസ് (Between a Rock and a Hard Place) എന്ന കൃതിയെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ഈ ചലച്ചിത്രത്തിനു തിരക്കഥ രചിച്ചിരിക്കുന്നത് ഡാനി ബോയലും, സൈമൺ ബഫോയും ചേർന്നാണ്. ക്രിസ്റ്റൈൻ കോൺസൺ ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. സ്ലംഡോഗ് മില്യണെയർ എന്ന ചിത്രത്തിൽ ഡാനി ബോയലുമായി സഹകരിച്ചിരുന്ന എ.ആർ. റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നിരൂപകപ്രശംസ നേടിയ ഈ ചിത്രം മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ ആറു അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്.

  1. "British Council Film: 127 Hours". British Council. Retrieved 7 December 2016. {{cite web}}: Cite has empty unknown parameter: |1= (help)
  2. 2.0 2.1 "127 Hours (2010)". Box Office Mojo. Internet Movie Database. Retrieved 31 January 2011.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=127_അവേഴ്സ്&oldid=3622308" എന്ന താളിൽനിന്ന് ശേഖരിച്ചത്