ജൂലൈ 11
തീയതി
(11 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 11 വർഷത്തിലെ 192 (അധിവർഷത്തിൽ 193)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1346 - വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ലക്സംബർഗിലെ ചാൾസ് നാലാമനെ തെരഞ്ഞെടുത്തു.
- 1796 - ജായ് ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഡിട്രോയിറ്റിന്റെ നിയന്ത്രണം അമേരിക്ക ഗ്രേറ്റ് ബ്രിട്ടണിൽ നിന്ന് ഏറ്റെടുത്തു.
- 1811 - ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമെഡിയോ അവൊഗാഡ്രോ, വാതകതന്മാത്രകളെക്കുറിച്ചുള്ള തന്റെ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.
- 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വതന്ത്രമായി.
- 1950 - പാകിസ്താൻ അന്താരാഷ്ട്ര നാണയനിധിയിൽ അംഗമായി.
- 1960 - ബെനിൻ, ബുർകിനാ ഫാസ, നൈഗർ എന്നീ രാജ്യങ്ങൾ സ്വതന്ത്രമായി.
- 1962 - അറ്റ്ലാന്റിക്കിനു കുറുകെയുള്ള ആദ്യത്തെ ടെലിവിഷൻ സംപ്രേഷണം.
- 1971 - ചിലിയിൽ ചെമ്പുഖനികൾ ദേശസാൽക്കരിച്ചു.
- 1973 - ബ്രസീലിന്റെ ബോയിങ് 707 വിമാനം പാരീസിനടുത്ത് ഓർലി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവേ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 134 പേരിൽ 123 പേരും മരിച്ചു.
- 1979 - സ്കൈലാബ് ശൂന്യാകാശനിലയം ഭൂമിയിൽ തിരിച്ചെത്തി.
- 1982 - ഇറ്റലി മൂന്നാമതും ലോകകപ്പ് ഫുട്ബോൾ കിരീടം നേടി.
- 1987 - ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകജനസംഖ്യ 500 കോടി കവിഞ്ഞു.
- 1995 - വിയറ്റ്നാമും അമേരിക്കയുമായി സമ്പൂർണ്ണനയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
- 2003 - 18 മാസത്തെ ഇടവേളക്കു ശേഷം ലാഹോർ-ദില്ലി ബസ് സർവീസ് പുനരാരംഭിച്ചു.
- 2006- മുംബൈയിൽ 209 പേരുടെ മരണത്തിനിടയാക്കിയ ബോംബു സ്ഫോടന പരമ്പര.
- 2006 - വിൻഡോസ് 98, വിൻഡോസ് എം. ഇ. എന്നിവയുടെ ഔദ്യോഗിക സേവനപിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കി.