ജനുവരി 11
തീയതി
(11 ജനുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 11 വർഷത്തിലെ 11-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 354 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 355).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1569 - ഇംഗ്ലണ്ടിൽ ആദ്യത്തെ ലോട്ടറി രേഖപ്പെടുത്തി.
- 1693 - ശക്തമായ ഭൂകമ്പം സിസിലി, മാൾട്ട ഭാഗങ്ങൾ നശിപ്പിച്ചു.
- 1759 – അമേരിക്കയിലെ ഫിലഡെൽഫിയയിൽ ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
- 1779 – ചിങ്-താങ് കോംബ മണിപ്പൂരിന്റെ രാജാവായി സ്ഥാനമേറ്റെടുത്തു.
- 1805 – മിച്ചിഗൺ സൈന്യം രൂപീകൃതമായി,
- 1908 - ഗ്രാൻഡ് കാന്യോൺ ദേശീയ സ്മാരകം സൃഷ്ടിച്ചു.
- 1922 - പ്രമേഹ രോഗത്തിനെതിരെ മനുഷ്യനിൽ ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചു.
- 1942 – ജപ്പാൻ, കൊലാലമ്പൂർ പിടിച്ചെടുത്തു.
- 1998 – സിദി-ഹമീദ് കൂട്ടക്കൊല അൾജീരിയയിൽ നടന്നു. 100-ലേറെപ്പേർ കൊല്ലപ്പെട്ടു.
- 2007 – കാർട്ടോസാറ്റ് 2-ൽ നിന്നുള്ള ആദ്യ ചിത്രം ലഭ്യമായി.
- 2013 - സൊമാലിയയിലെ ബുലോ മാരെറിൽ ഒരു ഫ്രഞ്ച് ബന്ദിയെ വിട്ടയയ്ക്കാൻ പരാജയപ്പെട്ട ബുലോ മാരെർ ഹോസ്റ്റേജ് റെസ്ക്യൂ ശ്രമത്തിൽ ഒരു ഫ്രഞ്ച് സൈനികനും 17 തീവ്രവാദികളും കൊല്ലപ്പെട്ടു.
ജനനം
തിരുത്തുക- 1944 – ഷിബു സോറൻ, ഇന്ത്യൻ രാഷ്ട്രീയനേതാവ്
- 1973 – രാഹുൽ ദ്രാവിഡ്, ഇന്ത്യൻ ക്രിക്കറ്റ് താരം
മരണം
തിരുത്തുക- 1966 – ലാൽ ബഹാദൂർ ശാസ്ത്രി
- 2008 – എഡ്മണ്ട് ഹിലാരി, ടെൻസിങ് നോർഗേക്കൊപ്പം ലോകത്തിലാദ്യമായ് എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി.