2015 ജനുവരി 26൹ ഭൂമിയുടെ സമീപത്തു കൂടി കടന്നു പോകുന്ന ഒരു ലഘുഗ്രഹമാണ് (357439) 2004 BL86. 440 മീറ്റർ മുതൽ ഒരു കി.മീറ്റർ വരെയായിരിക്കാം ഇതിന്റെ വ്യാസം എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമിയിൽ നിന്നും 1,20,000 കി.മീറ്റർ അകലെ കൂടിയാണ് ഇത് കടന്നുപോകുന്നത്.[1][5] ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 3.1 മടങ്ങാണ്. 2004 ജനുവരി 30൹ ലിനിയർ ആണ് ഈ ലഘുഗ്രഹത്തെ കണ്ടെത്തിയത്.[2]

(357439) 2004 BL86[1]
കണ്ടെത്തൽ[2]
കണ്ടെത്തിയത്LINEAR (704)
കണ്ടെത്തിയ തിയതി30 ജനുവരി 2004
വിശേഷണങ്ങൾ
MPC designation(357439) 2004 BL86
അപ്പോളൊ NEO,
PHA[3]
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[3]
ഇപ്പോക്ക് 2014-Dec-09
(Uncertainty=1)[3]
അപസൗരത്തിലെ ദൂരം2.108 AU (Q)
ഉപസൗരത്തിലെ ദൂരം0.8967 AU (q)
1.502 AU (a)
എക്സൻട്രിസിറ്റി0.4031
1.84 yr
354.0° (M)
ചെരിവ്23.74°
126.7°
311.2°
Earth MOID0.00817 AU (3.18 LD)
ഭൗതിക സവിശേഷതകൾ
അളവുകൾ0.440–1.000 കി.മീ (0.3–0.6 മൈ)[4]
19.1[3]

2015 ജനുവരി 27ന് ഈ ലഘുഗ്രഹം ഖഗോള മദ്ധ്യരേഖയുടെ സമീപത്ത് കാണപ്പെടും. അപ്പോൾ ഇതിന്റെ കാന്തിമാനം 9 ആയിരിക്കും.[6] 2015 ജനുവരി 27നാണ് ഇതിനെ സൂര്യന്റെ ഓപ്പോസിഷനിൽ കാണപ്പെടുക.[6] ഗോൾഡ് സ്റ്റോൺ ഡീപ് സ്പെയ്സ് നെറ്റ്‌വർക്ക് ഇതിനെ ജനുവരിയിൽ നിരീക്ഷണത്തിനു വിധേയമാക്കും.[7]

അടുത്ത 200 വർഷത്തേക്ക് ഈ ലഘുഗ്രഹം ഭൂമിയോട് ഇത്രയും അടുത്ത് എത്താൻ സാദ്ധ്യതയില്ല. ഇനി ഇത്രയും വലിപ്പമുള്ള ഒരു ലഘുഗ്രഹം(137108) 1999 AN10) ഭൂമിയോട് ഇത്രയും അടുത്തു കൂടി കടന്നു പോകുന്നത് 2027ൽ ആയിരിക്കും.[1] ഏതാണ്ട് ഇത്രയും വലിപ്പമുള്ള 2014 YB35 എന്ന ഒരു ലഘുഗ്രഹം 2015 മാർച്ച് 27൹ ഭൂമിയിൽ നിന്നും 45 ലക്ഷം കി.മീറ്റർ അകലെ കൂടി കടന്നു പോകുന്നുണ്ട്.[8]


Asteroid (357439) 2004 BL86

2004 BL86 എന്ന ഛിന്നഗ്രഹം 2015 ജനുവരി 26ന് പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ ഭൂമിയെ കടന്നുപോകേണ്ടതാണ്.
  1. 1.0 1.1 1.2 Agle, DC; Brown, Dwaynew (13 January 2015). "Asteroid to Fly By Earth Safely on January 26 [2015]". NASA. Retrieved 13 January 2015.
  2. 2.0 2.1 "MPEC 2004-B80 : 2004 BL86". IAU Minor Planet Center. 31 January 2004. Retrieved 7 June 2014. (K04B86L)
  3. 3.0 3.1 3.2 3.3 "JPL Small-Body Database Browser: 357439 (2004 BL86)" (last observation: 20 December 2014; arc: 10.89 years). Jet Propulsion Laboratory. Retrieved 7 June 2014.
  4. "Absolute Magnitude (H)". NASA/JPL. Retrieved 2014-06-07.
  5. "JPL Close-Approach Data: 357439 (2004 BL86)" (last observation: 12 March 2013; arc: 9.11 years). Retrieved 7 June 2014.
  6. 6.0 6.1 "(357439) 2004BL86 Ephemerides for 25 January 2015 through 29 January 2015". NEODyS (Near Earth Objects – Dynamic Site). Archived from the original on 2016-03-08. Retrieved 7 June 2014.
  7. Dr. Lance A. M. Benner. "Goldstone Asteroid Schedule". NASA/JPL Asteroid Radar Research. Retrieved 7 June 2014. {{cite web}}: External link in |author= (help)
  8. "JPL Close-Approach Data: 2014 YB35" (last observation: 2015-01-15; arc: 19 days). Retrieved 2015-01-16.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=(357439)_2004_ബിഎൽ86&oldid=3930522" എന്ന താളിൽനിന്ന് ശേഖരിച്ചത്